---
title: "പ്രവാസി എഴുതുകാരന്‍ നാസര്‍ മുതുകാടിന് നാടിന്റെ ആദരവ്"
english_title: "apprihated nasr muthukad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43608/apprihated-nasr-muthukad"
published_at: "2022-05-19T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285b2c70b52c_006 ETI CLG.jpg"
keywords: []
---

# പ്രവാസി എഴുതുകാരന്‍ നാസര്‍ മുതുകാടിന് നാടിന്റെ ആദരവ്

> **Lead Summary:**  **പേരാമ്പ്ര: **നാസര്‍ മുതുകാടിന് നാടിന്റെ ആദരവ്.

## Article Content

 **പേരാമ്പ്ര: **നാസര്‍ മുതുകാടിന് നാടിന്റെ ആദരവ്.

പ്രവാസി എഴുതുകാരന്‍ നാസര്‍ മുതുകാടിന്റെ പുതിയ നോവല്‍, പെണ്ണൊരുത്തി മുതുകാടിന്റെ സാമൂഹിക ചുറ്റുപാടുകളില്‍ കൂടി എഴുതപ്പെട്ട മനോഹരമായ കഥയാണ്.

നാട്ടില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും ആയ ഒരുകൂട്ടം ആളുകള്‍ ആണ് പെണ്ണൊരുത്തി നോവലിലെ കഥാപാത്രങ്ങള്‍. നാടിന്റെ ചുറ്റുപാടുകള്‍ വളരെ മനോഹരമായി എഴുതപ്പെട്ട പെണ്ണൊരുത്തിക്ക് നാലോളം അവാര്‍ഡുകള്‍ ആണ് ലഭിച്ചിട്ടുള്ളത്.

പ്രേംനസീര്‍ നോവല്‍ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം, കൈരളി കലാ പുരസ്‌കാരം, കലാമണ്ഡലം ശ്രേഷ്ഠ പുരസ്‌കാരം എന്നിവയാണ് പെണ്ണൊരുത്തി നേടിയ അവാര്‍ഡുകള്‍.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ ആദരവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ആദരവ് കൈമാറി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു വത്സന്‍ അധ്യക്ഷനായി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സജി, കെ. കെ രാജന്‍, ഷീന പുരുഷു, ആദിത്യ സുകുമാരന്‍, ടീ.കേ ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43608/apprihated-nasr-muthukad)