---
title: "കെ.എസ്. മൗലവിയെ മദ്രസ്സ മാനേജിംഗ് കമ്മിറ്റി ആദരിച്ചു"
english_title: "KS Moulavi was honored by the Madrasa Managing Committee perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43710/ks-moulavi-was-honored-by-the-madrasa-managing-committee-perambra"
published_at: "2022-05-19T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62861b7f69e7b_moulaviye adharichu.JPG"
keywords: []
---

# കെ.എസ്. മൗലവിയെ മദ്രസ്സ മാനേജിംഗ് കമ്മിറ്റി ആദരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം ആയിരുന്ന കെ.എസ്സ.് മൗലവിയെ മദ്രസ്സ മാനേജിം കമ്മിറ്റി ആദരിച്ചു.

## Article Content

** പേരാമ്പ്ര:** ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം ആയിരുന്ന കെ.എസ്സ.് മൗലവിയെ മദ്രസ്സ മാനേജിം കമ്മിറ്റി ആദരിച്ചു.

ശറഫുല്‍ ഇസ്ലാം മദ്രസ്സയില്‍ ഒരു പതിറ്റാണ്ടിലേറെകാലം സദര്‍ മുഅല്ലിമായി സേവനം ചെയ്യുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ദീനി വിദ്യാഭ്യാസം നല്‍കുകയും ചെയ്ത പ്രഗല്‍ഭ മത പ്രഭാക്ഷകനുമായ കെ.എസ്. മൗലവിയെ ശറഫുല്‍ ഇസ്ലാം മദ്രസ്സ മാനേജിംഗ് കമ്മിറ്റി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയാണ് ആദരിച്ചത്.

ജനറല്‍ സെക്രട്ടറി ഇ.ടി. ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മദ്രസ്സ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ.കെ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം പൊന്നാട അണിയിക്കുകയും പ്രഗല്‍ഭ പ്രഭാക്ഷകനും ഗായകനുമായ നവാസ് പാലേരി ഉപഹാരം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ടി.കെ. ഇബ്രാഹിം, നവാസ് പാലേരി, കെ.എം. സൂപ്പി, കെ.ടി. ഹബിബ് എന്നിവര്‍ കെ. എസ്സ് മൗലവിയുടെ മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സംഭാവനകള്‍ വിവരിച്ചു.

ചടങ്ങില്‍ മദ്രസ്സ സദര്‍ മുഅല്ലിം മുഹമ്മദലി ബാഖവി, അമ്മോട്ടി കൊല്ലിയില്‍, ടി.പി. അഷറഫ്, നസീര്‍ വെള്ളിയൂര്‍, സി. റഫീഖ്, എം.കെ. നൗഫല്‍, ഫൈസല്‍ വെള്ളിയൂര്‍, ടി.കെ.വി. ഷാഹിദ്, ഇബ്രാഹിം കുന്നത്ത്, കുഞ്ഞമ്മത് വെള്ളിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43710/ks-moulavi-was-honored-by-the-madrasa-managing-committee-perambra)