---
title: "പെരുവണ്ണാമൂഴി സിആര്‍പിഎഫ് പരിശിലന കേന്ദ്രം: ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന ആസൂത്രിത നീക്കം അപലിയമെന്ന് "
english_title: "Peruvannamoozhi CRPF Training Center: The planned move by the Chakkitapara Panchayat Administrative Committee is flawed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43750/peruvannamoozhi-crpf-training-center-the-planned-move-by-the-chakkitapara-panchayat-administrative-committee-is-flawed"
published_at: "2022-05-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628653e15ffe2_youth congress attach.JPG"
keywords: []
---

# പെരുവണ്ണാമൂഴി സിആര്‍പിഎഫ് പരിശിലന കേന്ദ്രം: ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന ആസൂത്രിത നീക്കം അപലിയമെന്ന് 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴി സിആര്‍പിഎഫ് പരിശിലന കേന്ദ്രത്തിനെതിരെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സlമിതി നടത്തുന്ന ആസൂത്രിത നീക്കം അപലിയമാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴി സിആര്‍പിഎഫ് പരിശിലന കേന്ദ്രത്തിനെതിരെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സlമിതി നടത്തുന്ന ആസൂത്രിത നീക്കം അപലിയമാണെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആരോപിച്ചു.

സിആര്‍പിഎഫ് കേന്ദ്രം അടച്ചു പൂട്ടി അനുവദിക്കപ്പെ 40 ഏക്കര്‍ സ്ഥലം തിരിച്ച് നല്‍കണമെന്ന ഭരണ സമിതി പ്രമേയം അംഗികരിക്കാന്‍ കഴിയില്ല. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ സംയുക്തമായാണ് പ്രമേയം പാസാക്കിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായപ്പോള്‍ വന്ന കേന്ദ്രത്തിനെതിരെ യുഡിഎഫ് രംഗത്ത് വന്നത് സംശയാസ്പദമാണ്. പെരുവണ്ണാമൂഴിയുടെയും മലയോര മേഖലയുടെയും സമഗ്രവികസനത്തിന് തുടക്കമാകുന്ന പദ്ധതിക്കെതിരെയാണ് മുന്നണികള്‍ രംഗത്ത് വന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ പദ്ധതി നടപ്പില്‍ വരുത്താന്‍ സ്ഥലം എം.പിയായ കെ.മുരളിധരന്‍ ഒരു ശ്രമവും നടത്താതെ മാറി നില്‍ക്കുകയാണ്.

1000 സൈനികര്‍ക്കുള്ള പരിശിലനം, സൈനിക ആശുപത്രി, കേന്ദ്രിയ വിദ്യാലയം എന്നിവ ഉള്‍പ്പെടെ വന്‍ വികസനമാണ് ഇവിടെ വരേണ്ടിയിരുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും സ്ഥലം എംപിമാരും കാണിക്കുന്ന അനാസ്ഥയാണ് സിആര്‍പിഫഫ് പരിശില കേന്ദ്രത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്ന് കെ.കെ.രജീഷ് കുറ്റപ്പെടുത്തി.

പെരുവണ്ണാമൂഴിയെ ടൂറിസം മേഖലയാക്കി മാറ്റുമെന്ന മോഹന വാഗ്ദാനം ജനങ്ങള്‍ക്ക് നല്‍കിയാണ് പഞ്ചായത്ത് ഭരണ സമിതി പരിശീല കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കെ.കെ രജീഷ് കുറ്റപ്പെടുത്തി.

സിആര്‍പിഎഫ് പരിശിലന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ തന്നെ നിലനിര്‍ത്താനും പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ആവശ്വമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിക്ക് നിവേദനം നല്‍കുമെന്നും കെ.കെ.രജീഷ് അറിയിച്ചു.

പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തറമല്‍ രാഗേഷ്, കെ രാഘവന്‍ , ജില്ല സമിതി മെമ്പര്‍ ബാബു പുതു പറമ്പില്‍, ബാലന്‍ വെങ്ങളതട്ടില്‍, കെ. വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43750/peruvannamoozhi-crpf-training-center-the-planned-move-by-the-chakkitapara-panchayat-administrative-committee-is-flawed)