---
title: "സിയുസി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലനവുമായ് ഒപ്പം ചങ്ങരോത്തും "
english_title: "CUC with district level liaison and follow-up training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43775/cuc-with-district-level-liaison-and-follow-up-training"
published_at: "2022-05-19T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62866bcfe12f2_youth congress attach.JPG"
keywords: []
---

# സിയുസി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലനവുമായ് ഒപ്പം ചങ്ങരോത്തും 

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിയുസി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലനവുമായ ഒപ്പം പരിപാടിയുടെ ചങ്ങരോത്ത് മണ്ഡലം തല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിയുസി ജില്ലാതല സമ്പര്‍ക്കവും തുടര്‍ പരിശീലനവുമായ ഒപ്പം പരിപാടിയുടെ ചങ്ങരോത്ത് മണ്ഡലം തല ക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു.

വി.എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റികള്‍ കോണ്‍ഗ്രസിന് ശക്തി പകരുമെന്നും സിയുസി രൂപീകരണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും സംഘടനാ കെട്ടുറപ്പുള്ള സoഘടനയായി കോണ്‍ഗ്രസ്സ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, സിയുസി ആര്‍പിമാരായ കെ. ശ്രീജിത്ത്, കെ.സി. അനീഷ് എന്നിവര്‍ ക്ലാസെടുത്തു. പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇസി. സന്ദീപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43775/cuc-with-district-level-liaison-and-follow-up-training)