ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മനയില്ത്താഴെ താമസിക്കുന്ന നിരപ്പത്തിന്മേല് രാധയുടെ വീടിനുമുകളിലാണ് തെങ്ങ് തെങ്ങ് വീണത്.
വീണ തെങ്ങ് നാട്ടുകാരനും മരംവെട്ട് തൊഴിലാളിയുമായ കരുവോത്ത് കുഞ്ഞമ്മത്, മറ്റ് നാട്ടുകാര്‍, ചെറുവണ്ണുര്‍ ദുരന്തനിവാരണ സേനാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര അഗ്നിരക്ഷാസേന മുറിച്ചുമാറ്റി.
അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി. പ്രേമന്റെ നേതൃത്ത്വത്തില്‍ എന്‍.എന്‍. ലതീഷ്, അന്‍വര്‍ സാലിഹ് ,ജിനേഷ്, ബാലകൃഷ്ണന്, വി.കെ. ഷൈജു, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സതീശന് എന്നിവര്‍ പങ്കാളികളായി.
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്ത്ത്നത്തിന് നേതൃത്വം നല്കി.
In Cheruvannur, a coconut fell on the roof of a house