---
title: "പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയം: സായാഹ്ന ധര്‍ണ്ണയുമായി യുഡിഎഫ് നൊച്ചാട് മണ്ഡലം കമ്മിറ്റി"
english_title: "Pinarayi government's anti-people policy: UDF Nochchad constituency committee with evening dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43965/pinarayi-governments-anti-people-policy-udf-nochchad-constituency-committee-with-evening-dharna"
published_at: "2022-05-20T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287af2971e68_youth congress attach.JPG"
keywords: []
---

# പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയം: സായാഹ്ന ധര്‍ണ്ണയുമായി യുഡിഎഫ് നൊച്ചാട് മണ്ഡലം കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര:** പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ്ണ മുളിയങ്ങലില്‍ നടന്നു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ്ണ മുളിയങ്ങലില്‍ നടന്നു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

കേരളം ഭരിക്കുന്നത് കമ്മീഷന്‍ സര്‍ക്കാരാണ്. തൊട്ടതിനൊക്കെ കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നിലപാടുകളുടെ ഒരു വര്‍ഷമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചത്.

തോന്നിയത് പോലെ മദ്യഷാപ്പുകള്‍ അനുവദിച്ചതിന് മുന്നില്‍ കോടികളുടെ അഴിമതിയാണുള്ളത് അദ്ദേഹം പറഞ്ഞു. ടി.പി നാസര്‍ അധ്യക്ഷനായി.

പി.സി സിറാജ്, ടി.കെ ഇബ്രായി, കെ.മധു കൃഷ്ണന്‍, സി.മമ്മു, പി.ഹാരിസ് എന്നിവര്‍ സംസാരിച്ചു. വി.വി ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ മോഹനന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43965/pinarayi-governments-anti-people-policy-udf-nochchad-constituency-committee-with-evening-dharna)