---
title: "കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളും: സത്യന്‍ കടിയങ്ങാട് "
english_title: "People will reject commission government: Sathyan Katiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43985/people-will-reject-commission-government-sathyan-katiyangad"
published_at: "2022-05-20T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287c0fe3f74f_youth congress attach.JPG"
keywords: []
---

# കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളും: സത്യന്‍ കടിയങ്ങാട് 

> **Lead Summary:** ** മേപ്പയ്യൂര്‍: **കേരളത്തില്‍ തുടര്‍ ഭരണം നടത്തി ഒരു വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും കമ്മീഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന പിണറായി വിജയന്‍ ഗവണ്‍മെന്റിനെ ജനങ്ങള്‍ തള്ളുമെന്ന് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് അഭിപ്രായപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍: **കേരളത്തില്‍ തുടര്‍ ഭരണം നടത്തി ഒരു വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും കമ്മീഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന പിണറായി വിജയന്‍ ഗവണ്‍മെന്റിനെ ജനങ്ങള്‍ തള്ളുമെന്ന് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് അഭിപ്രായപ്പെട്ടു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലുടനീളം യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. എം.കെ അബ്ദുറഹിമാന്‍, ടി.കെ.എ ലത്തീഫ്, കെ.പി വേണുഗോപാല്‍, അഷീദ നടുക്കാട്ടില്‍, ആന്തേരി ഗോപാലകൃഷ്ണന്‍, സി.എം.ബാബു, എം.എം അഷറഫ് സംസാരിച്ചു.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഷബിര്‍ ജന്നത്ത്, റാബിയ എടത്തുക്കണ്ടി, സറീന ഒളോറ, ശ്രീനിലയം വിജയന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, സി.പി നാരായണന്‍, വി മുജീബ്, കെ.എം അസീസ്, മുജീബ് കോമത്ത്, കെ ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43985/people-will-reject-commission-government-sathyan-katiyangad)