---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഏകദിന സംരംഭകത്വ ശില്പശാല"
english_title: "Perambra Grama Panchayat One Day Entrepreneurship Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/43990/perambra-grama-panchayat-one-day-entrepreneurship-workshop"
published_at: "2022-05-20T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287c6ee5ebb7_youth congress attach.JPG"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഏകദിന സംരംഭകത്വ ശില്പശാല

> **Lead Summary:** ** പേരാമ്പ്ര: **വ്യവസായ-വാണിജ്യ വകുപ്പിന്റെയും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 27 നു രാവിലെ 10.30 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര: **വ്യവസായ-വാണിജ്യ വകുപ്പിന്റെയും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 27 നു രാവിലെ 10.30 മണി മുതല്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സംരംഭകത്വത്തിന്റെ പ്രാധാന്യം /വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍/ വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍/ ആനുകൂല്യങ്ങള്‍/ ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍ /സബ്‌സിഡി/ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ് ബന്ധപ്പെടേണ്ട നമ്പര്‍ 9188127183( മിഥുന്‍ ആനന്ദ്, വ്യവസായ വികസന ഓഫിസര്‍ ), 9544001436 (പ്രേംജിഷ്ണു , ഇന്റേണ്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/43990/perambra-grama-panchayat-one-day-entrepreneurship-workshop)