ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം സ്തംഭനാവസ്ഥയില്‍; യുഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി

ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണം സ്തംഭനാവസ്ഥയില്‍; യുഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി
May 21, 2022 01:20 PM | By JINCY SREEJITH

 പേരാമ്പ്ര: പഞ്ചായത്ത് ഭരണം സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരേ അവിശ്വാസപ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കി.15-അംഗ ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫ് എട്ടും യുഡിഎഫ് ഏഴുമാണ് കക്ഷിനില.

പഞ്ചായത്ത് പ്രസിഡന്റ്് ചികിത്സയുടെ ഭാഗമായി ദീര്‍ഘകാല അവധിയിലാണ്. വൈസ് പ്രസിഡന്റിനാണ് പ്രസിഡന്റിന്റെ ചുമതല.

ഭരണം സിപിഎം. ഹൈജാക്ക് ചെയ്തിരിക്കയാണെന്നും ഇത് ഭരണ സ്തംഭനത്തിന് ഇടയാക്കിയിരിക്കുകയാണെന്നും യുഡിഎഫ്. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മിക്കവയും, കൃഷിക്കാര്‍ക്കുള്ള വളം സബ്‌സിഡി, സുഫലം പദ്ധതി, തെങ്ങിന്‍തൈ ആനുകൂല്യം തുടങ്ങിയവയെല്ലാം മുടങ്ങിയെന്ന് യോഗം ചൂണ്ടി ക്കാട്ടി.

തൊഴിലുറപ്പ് പദ്ധതിയില്‍ ടെന്‍ഡര്‍ കഴിഞ്ഞ റോഡുകളുടെ മസ്റ്റ്‌റോള്‍ കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കേണ്ട ആട്ടിന്‍ കുട്ടി, കാലിത്തൊഴുത്ത്, കിണര്‍, കമ്പോസ്റ്റ് എന്നിവയൊന്നും ഇതേവരെ ലഭ്യമാക്കിയിട്ടില്ല.

വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച മാലിന്യം പഞ്ചായത്ത് ഓഫീസിനുസമീപം കെട്ടിക്കിടക്കുകയാണ്. പച്ചക്കറി ഗ്രോബാഗിന് 200 രൂപ അട ച്ചവര്‍ക്ക് മഴക്കാലം തുടങ്ങിയിട്ടും നല്‍കിയിയിട്ടില്ല.

അഗ്രോ സെന്ററില്‍ ഉള്‍പ്പെടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഭരണത്തിന്റെ മുഖമുദ്രയെന്നും യുഡിഎഫ് ആരോപിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.ബി. രാജേഷ്, എം.കെ. സുരേന്ദ്രന്‍, കരീം കോച്ചേരി, എന്‍.എം. കുഞ്ഞബ്ദുള്ള, എ.കെ. ഉമ്മര്‍, ആര്‍.പി, ശോഭിഷ്, എ. ബാലകൃഷ്ണന്‍, പിലക്കാട്ട് ശങ്കരന്‍, പട്ടയാട്ട് അബ്ദുള്ള, ഇ. രാജന്‍ നായര്‍, എം.വി. മുനീര്‍, എം.പി. കുഞ്ഞികൃഷ്ണന്‍, അരവിന്ദാക്ഷന്‍, നൗഫല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Cheruvannur panchayat administration stagnates; UDF issues no-confidence notice

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories