---
title: "തകര്‍ന്ന പള്ളിയത്ത് പെരുവയല്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം "
english_title: "Steps should be taken to make the damaged Peruvayal -palliyath road passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44296/steps-should-be-taken-to-make-the-damaged-peruvayal-palliyath-road-passable"
published_at: "2022-05-22T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289fe6030186_vvvv - Copy (3) - Copy.JPG"
keywords: []
---

# തകര്‍ന്ന പള്ളിയത്ത് പെരുവയല്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണം 

> **Lead Summary:** ** പേരാമ്പ്ര:** വേളം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പള്ളിയത്ത് പെരുവയല്‍ റോഡ് തകര്‍ന്നത് ഗതാഗത യോഗ്യമാകാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് യൂസഫ് പള്ളിയത്ത്.

## Article Content

** പേരാമ്പ്ര:** വേളം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പള്ളിയത്ത് പെരുവയല്‍ റോഡ് തകര്‍ന്നത് ഗതാഗത യോഗ്യമാകാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് യൂസഫ് പള്ളിയത്ത്.

കുണ്ടും കുഴിയും വെള്ളകെട്ടും കാരണം റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിട്ട് മാസങ്ങളോളമായി. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

ചെറുവണ്ണൂര്‍, ആയഞ്ചേരി, ചങ്ങരോത്ത്, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ആവള, ആയഞ്ചേരി, വേളം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ആവള പിഎച്ച്‌സി, വേളം സിഎച്ച്‌സി, കാഞ്ഞിരാട്ട് തറ സിഎച്ച്‌സി ഉള്‍പ്പെടെ ഉള്ള സ്ഥലത്തേക്കുള്ള റോഡാണിത്.

പഞ്ചായത്തിലെ പ്രധാന ടൗണായ പള്ളിയത്തേക്കും പ്രമുഖ അഗ്രിപാര്‍ക്കായ എംഎം അഗ്രിപാര്‍ക്കിലേക്കും ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് ആളുകള്‍ ഇതു വഴി യാത്ര ചെയ്യുന്നു.

ഇ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ഇതിന് വേണ്ട പരിഹാരം ഉടന്‍ കാണണമെന്നും കേരള കോണ്‍ഗ്രസ്(ജെ)ജില്ല ജനറല്‍സെക്കട്ടറി യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44296/steps-should-be-taken-to-make-the-damaged-peruvayal-palliyath-road-passable)