---
title: "സായാഹ്ന ധര്‍ണ്ണയുമായി അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റി "
english_title: "Arikkulam panchayat UDF joins evening dharna Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44317/arikkulam-panchayat-udf-joins-evening-dharna-committee"
published_at: "2022-05-22T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a11c25d26f_vvvv - Copy (3) - Copy.JPG"
keywords: []
---

# സായാഹ്ന ധര്‍ണ്ണയുമായി അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റി 

> **Lead Summary:** **അരിക്കുളം:** കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.

## Article Content

**അരിക്കുളം:** കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സി.രാമദാസന്റെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. എ.ലത്തീഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ഇ.അശോകന്‍, മുസ്ലീം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് വി.വി.എം. ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, ഒ.കെ.ചന്ദ്രന്‍, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി നാസര്‍ ചാലില്‍, കല്പത്തൂര്‍ ശ്രീധരന്‍, എസ്.മുരളീധരന്‍ , ടി.കെ.ശശി, കെ.എം.അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി സ്വാഗതവും ശ്രീധരന്‍ കണ്ണമ്പത്ത് നന്ദിയും പറഞ്ഞു. ലതേഷ് പുതിയേടത്ത്, അനസ് കാരയാട്, രാമചന്ദ്രന്‍ നീലാംബരി, സുഹൈല്‍ അരിക്കുളം എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44317/arikkulam-panchayat-udf-joins-evening-dharna-committee)