---
title: "അമിത വോള്‍ട്ടേജ്: കൊഴുക്കല്ലൂരില്‍ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു "
english_title: "Excessive voltage: Home appliances were destroyed by fire in Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44320/excessive-voltage-home-appliances-were-destroyed-by-fire-in-kozhikode"
published_at: "2022-05-22T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a19ad247de_vvvv - Copy (3) - Copy.JPG"
keywords: []
---

# അമിത വോള്‍ട്ടേജ്: കൊഴുക്കല്ലൂരില്‍ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍:** അമിത വോള്‍ട്ടേജ് വൈദ്യുതി പ്രസരണം കാരണം കൊഴുക്കല്ലൂര്‍ പ്രദേശത്തെ നിരവധി വീടുകളില്‍ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു.

## Article Content

** മേപ്പയ്യൂര്‍:** അമിത വോള്‍ട്ടേജ് വൈദ്യുതി പ്രസരണം കാരണം കൊഴുക്കല്ലൂര്‍ പ്രദേശത്തെ നിരവധി വീടുകളില്‍ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു.

കോരമ്മന്‍ കണ്ടി അന്ത്രുവിന്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു ഗൃഹോപകരണങ്ങളും, മന്നത്ത് പൊയില്‍ ചന്ദ്രന്‍, വാരിയം പറക്കല്‍ മനോജ്, ടി.എം.സുരേഷ്, കൊക്കര്‍ണി രഞ്ജിത്ത്, ബാലന്‍ കൊക്കര്‍ണി എന്നിവരുടെ വീടുകളില്‍ ഫാന്‍, മിക്‌സി, എക്‌ഹോസ്റ്റ് ഫാന്‍ എന്നിവ കത്തിപ്പോയി.

പല വീടുകളിലും ബള്‍ബുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കോരമ്മന്‍ കണ്ടി അന്ത്രുവിന്റെ അടുക്കള വീടിനോട് ചേര്‍ന്നല്ലാത്തതിനാല്‍ ഫ്രിഡ്ജിന് തീപ്പിടിച്ചിട്ടും വലിയ അപകടം ഒഴിവാക്കുകയായിരുന്നു.

65000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ക്കും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44320/excessive-voltage-home-appliances-were-destroyed-by-fire-in-kozhikode)