പേരാമ്പ്ര : പഴയകാല മുസ്ലിം ലീഗ് നേതാവും എരവട്ടൂര്‍ എഎംഎല്‍പി സ്കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനുമായ എടവരാട് വട്ടക്കണ്ടി കുഞ്ഞബ്ദുള്ള മാസ്റ്റര്‍ (85) നിര്യാതനായി.
ഭാര്യ സൈനബ. മക്കള്‍ വി.കെ. അബ്ദുന്നാസര്‍ (ട്രഷറര്‍ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ്, എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍), ഷാഹിദ (അധ്യാപിക എരവട്ടൂര്‍ നാരായണ വിലാസം യു.പി സ്കൂള്‍), സോന (ബംഗുളുരു).
മരുമക്കള്‍ യൂസുഫ് (കെ.എസ്.എ), ഫസല്‍ തിക്കോടി, നജ്മ (അധ്യാപിക ചങ്ങരോത്ത് എം.യു.പി സ്കൂള്‍).
സഹോദരങ്ങള്‍ പാത്തു എടവരാട്, പരേതരായ കുഞ്ഞമ്മദ്, മൂസ. ഖബറടക്കം നാളെ (തിങ്കള്‍) കാലത്ത് 7.30 ന് കൈപ്രം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
Edavarad Vattakandi Kunjabdullah Master passed away