ചങ്ങരോത്ത്: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലില്‍ നിന്നും ഏറ്റവും മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനുള്ള അംഗീകാരം നേടിയ യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമനയെ കോണ്‍ഗ്രസ്സ് പാലേരി ടൗണ്‍ കമ്മിറ്റി ആദരിച്ചു.
കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് നേതാവും ആയ എന്‍.പി വിജയന് പൊന്നാട അണിയിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഹമീദ് യു.പി അധ്യക്ഷനായി.
ചടങ്ങില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയ ഹരീന്ദ്രന്‍ വാഴയില്‍, നടുക്കണ്ടി മൊയ്ദു, സി.എം പ്രജീഷ്, എന്‍.കെ ബാലന്, പി.പി മോഹനന്, പി. രതീഷ്, ശ്രീലേഷ് കുളിര്‍മ്മ, അസീസ് കരിമ്പാലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Excellent performance report; Congress Paleri Town Committee pays homage to Arun Perumana