---
title: "കെഎസ്‌യു ഏകദിന പഠന ക്യാമ്പ് നടത്തി "
english_title: "KSU conducted a one day study camp perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44499/ksu-conducted-a-one-day-study-camp-perambra"
published_at: "2022-05-23T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b53627b311_ksu padana kyamb.JPG"
keywords: []
---

# കെഎസ്‌യു ഏകദിന പഠന ക്യാമ്പ് നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് (കളിമുറ്റം) വാളൂര്‍ ഊടുവഴിയില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് (കളിമുറ്റം) വാളൂര്‍ ഊടുവഴിയില്‍ നടന്നു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം അധ്യക്ഷത വഹിച്ചു.

രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ. മധു കൃഷ്ണന്‍, പി.കെ. രാഗേഷ്, പി.എം. പ്രകാശന്‍, സി.കെ. അജീഷ്, റഷീദ് ചെക്ക്യേലത്ത്, പി.കെ. മോഹനന്‍, ഇ.ടി. ഹമീദ്, എം.കെ. ഫൈസല്‍, എം.കെ. സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പില്‍ സത്യന്‍ മുദ്ര, പ്രദീപ് മുദ്ര എന്നിവര്‍ ക്ലാസെടുത്തു. കെഎസ്‌യു നൊച്ചാട് മണ്ഡലം പ്രസിഡന്റായി എസ്.ബി. ഹരിപ്രിയ, സെക്രട്ടി എം. അക്ഷജ് എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44499/ksu-conducted-a-one-day-study-camp-perambra)