കായണ്ണ : കേരള കോണ്‍ഗ്രസ് (എം) കായണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കായണ്ണ മൃഗാശുപത്രി ശുചീകരിച്ചു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി, കായണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാനുമായ കെ.കെ. നാരായണന് ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എന്‍.പി. ഗോപി, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ്, ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ്, ഇ.ടി. ജിന്‍സ് എന്നിവര്‍ നേതൃത്വം നല്കി.
Kerala Congress (M) Kayanna Constituency Committee cleaned Kayanna Veterinary Hospital