---
title: "മാലിന്യ നിക്ഷേപം: പൊറുതി മുട്ടി ചെമ്പ്ര റോഡിലെ ഡ്രൈവര്‍മാരും യാത്രക്കാരും "
english_title: "Waste Disposal: Drivers and Passengers on Chembra Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44556/waste-disposal-drivers-and-passengers-on-chembra-road"
published_at: "2022-05-23T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628ba48de674c_vvvv - Copy (3) - Copy.JPG"
keywords: []
---

# മാലിന്യ നിക്ഷേപം: പൊറുതി മുട്ടി ചെമ്പ്ര റോഡിലെ ഡ്രൈവര്‍മാരും യാത്രക്കാരും 

> **Lead Summary:** **പേരാമ്പ്ര:** മാലിന്യ നിക്ഷേപം കാരണം പൊറുതി മുട്ടി പേരാമ്പ്രയിലെ ഡ്രൈവര്‍മാരും യാത്രക്കാരും. പേരാമ്പ്ര ചെമ്പ്ര റോഡിലെ കെട്ടിടത്തിനു സമീപമാണ് ചാക്കില്‍ കെട്ടി മാലിനം തള്ളുന്നത് പതിവു കാഴ്ചയാകുന്നത്.

## Article Content

**പേരാമ്പ്ര:** മാലിന്യ നിക്ഷേപം കാരണം പൊറുതി മുട്ടി പേരാമ്പ്രയിലെ ഡ്രൈവര്‍മാരും യാത്രക്കാരും. പേരാമ്പ്ര ചെമ്പ്ര റോഡിലെ കെട്ടിടത്തിനു സമീപമാണ് ചാക്കില്‍ കെട്ടി മാലിനം തള്ളുന്നത് പതിവു കാഴ്ചയാകുന്നത്.

ചാക്കു കണക്കിനു മാലിന്യമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ചെമ്പ്ര റോഡിലെ വാഹനത്തിലെ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന പ്രധാന കേന്ദ്രമാണിത്്. മാര്‍ക്കറ്റ് ഫെഡിന്റെ അധീനതയിലുള്ള സ്ഥമാണിത്.

ഇവിടെ മാലിന്യം കുമിഞ്ഞു കൂടിയതോടെ കഷ്ടപ്പാടിലായത് ഡ്രൈവര്‍മാരും യാത്രക്കാരുമാണ്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം മൂക്കു പൊത്തി നില്‍ക്കേണ്ട അവസ്ഥയാണ്.

കൂടാതെ കാക്കള്‍ ഉള്‍പ്പെടുയുള്ള പക്ഷികള്‍ ഇവിടെ നിന്നും മാലിന്യം കൊത്തി വലിച്ച് സമീപത്തെ കിണറുകളിലും ജലാശയത്തിലും കൊണ്ടിടുന്നതും പരിസരവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ചെമ്പ്ര, ചക്കിട്ടപാറ, കായണ്ണ, കോടേരിച്ചാല്‍ തുടങ്ങിയ ന്ഥലങ്ങളിലേക്ക് ജീപ്പ് സര്‍വ്വീസ് നടത്തുന്ന സ്ഥലമാണിത്. അതുകൊണ്ടു തന്നെ നിത്യേന നിരവധി യാത്രക്കാര്‍ ഇവിടുത്തെ ദുര്‍ഗന്ധം സഹിച്ച് നില്‍ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44556/waste-disposal-drivers-and-passengers-on-chembra-road)