---
title: "എം എം അഗ്രി പാര്‍ക്ക് മലബാറിന്റെ വിനോദ കേന്ദ്രമാകുന്നു "
english_title: "MM Agri Park is a recreational center of Malabar kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44651/mm-agri-park-is-a-recreational-center-of-malabar-kuttiyadi"
published_at: "2022-05-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628c8accf3d7d_mm agri park.JPG"
keywords: []
---

# എം എം അഗ്രി പാര്‍ക്ക് മലബാറിന്റെ വിനോദ കേന്ദ്രമാകുന്നു 

> **Lead Summary:** **കുറ്റ്യാടി:** കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസ കേന്ദ്രമാകുന്നു.

## Article Content

**കുറ്റ്യാടി:** കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസ കേന്ദ്രമാകുന്നു.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്, കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസ്മയം തീര്‍ക്കുകയാണ്.

ഞായറാഴ്ചകളില്‍ ഗാനമേളയും, മാജിക്കും പോലുള്ള വിനോദ പരിപാടികള്‍ ഒരുക്കി സന്ദര്‍ശകര്‍ക്ക് ആഘോഷത്തിന്റേയും, ആഹ്ലാദത്തിന്റെയും അപൂര്‍വ്വ നിമിഷങ്ങളാണ് എം എം അഗ്രി പാര്‍ക്ക് സമ്മാനിക്കുന്നത്.

പ്രവര്‍ത്തനമാരംഭിച്ച് അധികം വൈകാതെ തന്നെ മലമ്പാറിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറിയ എം എം അഗ്രി പാര്‍ക്ക് കൂടുതല്‍ കാഴ്ചകളും, വിനോദവുമൊരുക്കി സന്ദര്‍ശക്കര്‍ക്ക് വിസ്മയം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44651/mm-agri-park-is-a-recreational-center-of-malabar-kuttiyadi)