പേരാമ്പ്ര : കുട്ടികളുടെ കാര്‍ഷികാഭിരുചിയില്‍ കതിരണിഞ്ഞ ജാനകീ വയലില്‍ കൊയ്ത്തുത്സവം.
കൊയ്ത്ത് ഉദ്ഘാടനം ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'കതിരണിയും പാടം' പദ്ധതിയുടെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ 'നിറവ്' പദ്ധതിയുടെയും ഭാഗമായി ഒന്നര ഏക്കര്‍ പാടത്ത് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് നെല്ല് വിളയിച്ചത്.
ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എം. അരവിന്ദാക്ഷന്, സ്കൂള്‍ പിടിഎ പ്രസിഡന്റ് സി.എച്ച്. സനൂപ്, പ്രധാനാധ്യാപകന് വി. അനില്‍, പാടശേഖര സമിതി കണ്‍വീനര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന കെ. ദാമോദരന്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്. സീന നന്ദിയും പറഞ്ഞു.
Harvest festival in Janaki field, which is full of children's agricultural tastes