പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്റെ വീ്ട്ടിലെ 65 അടിയോളം താഴ്ചയും, 15 അടിയോളം വെള്ളമുള്ളതുമായ കിണറ്റില്‍ വീണ പശുവിനേയും അതിനെ രക്ഷപ്പെടുത്തുന്നതിനായി കിണറ്റിലിറങ്ങിയ സന്തോഷ് കുന്നോത്ത്, കെ.സി. ഷാജി കുഞ്ഞാമ്പുറത്ത് എന്നിവരേയും പേരാമ്പ്ര അഗ്നിരകഷാനിലയത്തിലെ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ.കെ. ശിഖിലേഷ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി.
സ്റ്റേഷന് ഓഫീസ്സര്‍ സി.പി. ഗിരീശന്റെയും അസിസ്ററന്റ് സ്റ്റേഷന് ഓഫീസ്സര്‍ പി.സി. പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫിസ്സര്‍മാരായ അന്‍വര്‍ സാലിഹ്, ഷിഗിന്‍ ചന്ദ്രന്, കെ. അജേഷ്, ഹോംഗാര്‍ഡ് രാജീവന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Perambra fire brigade rescues cow trapped in well