---
title: "പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ "
english_title: "Mother and son hanged in Peruvattur koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44742/mother-and-son-hanged-in-peruvattur-koyilandy"
published_at: "2022-05-24T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cf95a9faf0_vvvv - Copy (3) - Copy.JPG"
keywords: []
---

# പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന മകന്‍ പ്രശാന്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: **പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന മകന്‍ പ്രശാന്ത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. ഇന്ന് കാലത്ത് മുതല്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീടിന്റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങികിടക്കുന്നത് കണ്ടത്.

ഉടന്‍തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു.

പരേതനായ അശോകന്റെ ഭാര്യയാണ് പ്രസന്ന. മൂത്ത മകന്‍ പ്രശോഭ് മുമ്പ് ഒരു വാഹനാപകടത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44742/mother-and-son-hanged-in-peruvattur-koyilandy)