ചക്കിട്ടപാറ:സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് നടപ്പിലാക്കുന്ന ഔഷധ സസ്യ കൃഷി ചക്കിട്ടപാറ പഞ്ചായത്തില്‍ 150 ഏക്കര്‍ സ്ഥലത്ത് നടത്തും.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 100 ജെഎല്‍ജി ഗ്രൂപ്പുകള്‍ രൂപീകരിച്ച് 15 ക്ലസ്റ്ററുകളിലായി 100 ഏക്കര്‍ സ്ഥലത്തും പേരാമ്പ്ര പ്ലാന്റേഷനില്‍ 50 ഏക്കര്‍ സ്ഥലത്തുമായാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡും തമ്മില്‍ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പുവെച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ സി.കെ. ശശി, പഞ്ചായത്തംഗങ്ങളായ എം.എം. പ്രദീപ്, ബിന്ദു സജി, കെ.എ. ജോസുകുട്ടി, ലൈസ ജോര്‍ജ്, ഔഷധ സസ്യ ബോര്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. കെ.ജെ. ഡാന്റസ്, ഔഷധ സസ്യ ബോര്‍ഡ് അംഗം ഡോ. സനല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Medicinal plants will be cultivated in 100 acres at Chakkitapara