---
title: "വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം "
english_title: "Inauguration of Traders and Industrialists Committee Perambra North Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44760/inauguration-of-traders-and-industrialists-committee-perambra-north-office"
published_at: "2022-05-24T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d13b975fdf_vvvv - Copy (3) - Copy.JPG"
keywords: []
---

# വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര നോര്‍ത്ത് ഓഫീസ് ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് വി.കെ ഭാസ്‌കരന്‍ അധ്യക്ഷനായി. ചടങ്ങില്‍ ആദ്യ കാല പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി കുട്ടമ്പത്ത് ഇബ്രായിയെ ആദരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സജു, വിനോദ് തിരുവോത്ത് തുടങ്ങിയവരും സന്തോഷ് സെബാസ്റ്റ്യന്‍, ഗഫൂള്‍ രാജധാനി, രാമചന്ദ്രന്‍ ഗുഡ്‌വില്‍, കെ.എം കുഞ്ഞിരാമന്‍, സദാനന്ദന്‍ അമ്പാടി, സി.കെ ചന്ദ്രന്‍, ഷാജു ഹൈലൈറ്റ്, ടി സോമന്‍, ബാദുഷ മുസ്ഥഫ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വ്യാപാരി വ്യവസായി സമിതി സെക്രട്ട ബി.എം മുഹമ്മദ് സ്വാഗതവും ട്രഷറര്‍ വി. ശ്രീനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44760/inauguration-of-traders-and-industrialists-committee-perambra-north-office)