വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരന്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരന്‍ മരിച്ചു
May 25, 2022 11:05 AM | By JINCY SREEJITH

മേപ്പയ്യൂര്‍: കഴിഞ്ഞ ദിവസം എരവട്ടൂരില്‍ വെച്ച് കാറിടിച്ച് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ബൈക യാത്രികനായ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് ജി.എസ്. നിവേദ് (നന്ദു 21) ആണ് മരിച്ചത്.


പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്.  

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് പേരാമ്പ്ര എരവട്ടൂര്‍ ചേനായി റോഡിന് സമീപം അപകടമുണ്ടായത് .

പേരാമ്പ്രയില്‍ നിന്നും ജോലി കഴിഞ്ഞ് ബൈക്ക് യാത്രയിലായിരുന്ന നിവേദിനെയും, കാല്‍നടക്കാരനായ ഗായകന്‍ മൊയ്തിനേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പരിക്കേറ്റ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

പിന്നീട് ഓടിയെത്തിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്നാണ് രണ്ടു പേരെയും പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

അപകടമുണ്ടാക്കി നിര്‍ത്താതെ പോയ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.

ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകനാണ് നിവേദ് ,സഹോദരി ഹര്‍ഷ നന്ദ.

പരേതനോടുള്ള ആദര സൂചകമായി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ന് ഉച്ചവരെ അവധിയായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

A 21-year-old man died after being injured in a car accident

Next TV

Related Stories
പേരാമ്പ്ര കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി

Jun 25, 2022 09:04 AM

പേരാമ്പ്ര കല്ലൂരിലെ വാഴയില്‍ കല്യാണി നിര്യാതയായി

കല്ലൂരിലെ വാഴയില്‍ കല്യാണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക്...

Read More >>
പൈതോത്ത് പുത്തന്‍ പുരയില്‍ പ്രഭാകരന്‍ നിര്യാതനായി

Jun 23, 2022 11:26 AM

പൈതോത്ത് പുത്തന്‍ പുരയില്‍ പ്രഭാകരന്‍ നിര്യാതനായി

പേരാമ്പ്ര ടാക്‌സി സ്റ്റാന്റിലെ ഡ്രൈവര്‍ പൈതോത്ത് പുത്തന്‍ പുരയില്‍...

Read More >>
പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ നിര്യാതയായി

Jun 22, 2022 10:17 PM

പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ നിര്യാതയായി

പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം അരീപ്പൊയില്‍ ആയിശ നിര്യാതയായി...

Read More >>
പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ നിര്യാതയായി

Jun 22, 2022 04:57 PM

പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ നിര്യാതയായി

പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി...

Read More >>
മുളിയങ്ങലിലെ നൗറാഫില്‍ പി.കെ. ആമിന നിര്യാതയായി

Jun 22, 2022 10:24 AM

മുളിയങ്ങലിലെ നൗറാഫില്‍ പി.കെ. ആമിന നിര്യാതയായി

മുളിയങ്ങലിലെ നൗറാഫില്‍ പി.കെ....

Read More >>
Top Stories