കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്കായി ആദ്യ തൊഴില്‍ സംരംഭങ്ങള്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കും

കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്കായി ആദ്യ തൊഴില്‍ സംരംഭങ്ങള്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കും
May 25, 2022 12:46 PM | By JINCY SREEJITH

പേരാമ്പ്ര: പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി സൊസൈറ്റികള്‍ ആരംഭിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പദ്ധതി കോഴിക്കോട് ജില്ലയില്‍ ആദ്യമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുകയാണ്്.

പിണറായി സര്‍ക്കാര്‍ നവകേരള സൃഷ്ടിക്കായി മുന്നോട്ട് വച്ചിട്ടുള്ള പദ്ധതിയാണ് 'എന്റെ തൊഴില്‍ , എന്റെ അഭിമാനം'. അഭ്യസ്തവിദ്യരായിട്ടുള്ള ഇരുപത് ലക്ഷം യുവജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്ന വൈവിധ്യപൂര്‍ണമായ പദ്ധതികള്‍ ആണ് കേരളം മുഴുവന്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്.

ചക്കിട്ടപാറ പന്നിക്കൊട്ടൂര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ജില്ലാ യൂത്ത് എംപവര്‍ എസ്‌സി സഹകരണ സൊസൈറ്റി രൂപം കൊണ്ടിരിക്കുകയാണ്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം രൂപ ചിലവില്‍ കുടിവെള്ള യൂനിറ്റ് ആണ് ഈ വരുന്ന ജൂണ്‍ മാസം ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

സൊസൈറ്റി അംഗങ്ങളായ 25 യുവജനങ്ങള്‍ക്ക് നേരിട്ടും 100 ഓളം ആളുകള്‍ക്ക് മറ്റു അനുബന്ധ മേഖലകളിലൂടെയും ഈ പദ്ധതി പ്രകാരം ജോലി ലഭിക്കാന്‍ അവസരം ഒരുങ്ങുകയാണ്.

സൊസൈറ്റി രൂപീകരണ യോഗം, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കൊയിലാണ്ടി എആര്‍ എം.രജിത, ഡി.ആര്‍ കൃഷ്ണന്‍, പ്ലാനിംഗ് എആര്‍ അഗ്‌സ്തി, എസ്.സി/എസ്റ്റി എആര്‍ സുരേഷ്, പി.സി. സുരാജന്‍, കെഡിവൈഇ സൊസൈറ്റി ചീഫ് പ്രമോട്ടര്‍, നിഖില്‍ നരിനട, എന്നിവര്‍ ്പങ്കെടുത്തു.

Chakkitapara Grama Panchayat will implement the first employment opportunities for SC youth in Kozhikode district.

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories