---
title: "നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു "
english_title: "Nava Kerala Development Forum organized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44891/nava-kerala-development-forum-organized-perambra"
published_at: "2022-05-25T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628deec9c0372_vikasana sathas.JPG"
keywords: []
---

# നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.

ലോകത്തിന് തന്നെ മാതൃകയായ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഐഎം പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒലിവ് സ്‌കൂളില്‍ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറി പി. മോഹനന്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ പുറ്റം പൊയിലിലെ ചെലോട്ട് പൊയില്‍ ശിലേഖ രഞ്ജിത്തിനെ മോഹനന്‍ പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. എം. കുഞ്ഞമ്മദ്, എ.കെ. ബാലന്‍, എ.കെ. പത്മനാഭന്‍, ടി.കെ. ലോഹിതാക്ഷന്‍, ടി.പി. കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44891/nava-kerala-development-forum-organized-perambra)