പേരാമ്പ്ര : സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന അവധിക്കാലക്യാമ്പ് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു.
പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം. സജീവ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.എച്ച്. സനൂപ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്രധാനാദ്ധ്യാപകന് വി. അനില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി. യൂസഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി. ജയരാജ്, പി.കെ. രവിത, കെ.പി. മുരളികൃഷ്ണദാസ്, ടി.കെ. റിയാസ് , വന്ദന സജിത്ത് , ലാമിയ സിന്‍ഷ സുരേഷ്, ഇവാന് ഹാഷ്മി, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകളില്‍ ഡോ. എം.എസ്. അനാമിക, സിന്ദു വര്‍ഗീസ്, സീനത്ത് ഫൈസല്‍, എസ്. സിബിന്, ഗംഗ ശശി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
Student Police Cadets' Three Day Vacation Camp at Vadkkumpad Higher Secondary School