ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
May 25, 2022 04:36 PM | By ARYA LAKSHMI

മേപ്പയ്യൂര്‍ : അപകട മരണം സംഭവിക്കുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുന്ന ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം. അബ്ദുള്‍ സലാം.

ഏകോപന സമിതി മേപ്പയ്യൂര്‍ യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ കമ്മന അധ്യക്ഷത വഹിച്ചു.

ടി. നസീറുദ്ദീന്‍, ടി.സി. ഭാസ്‌കരന്‍, അശ്വതി കുഞ്ഞിരാമന്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം നടന്നു. മേപ്പയ്യൂര്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി രാജന്‍ ഒതയോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രഷറര്‍ ദിവാകരന്‍ നായര്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.എം.ബാലന്‍, ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ, മണ്ഡലം ജനറല്‍ സെക്രട്ടറി വി.എം. കുഞ്ഞബ്ദുള്ള, ടി.കെ. സത്യന്‍, സിദ്ദിഖ് റോയല്‍, പത്മനാഭന്‍ പത്മശ്രീ, നിസാം നീലിമ, റുബീന അഷ്‌റഫ്, എം.എം. ബാബു എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റായി ഷംസുദ്ദീന്‍ കമ്മനയെ വീണ്ടും തെരഞ്ഞെടുത്തു.

രാജന്‍ ഒതയോത്ത് (ജനറല്‍ സെക്രട്ടറി), ദിവാകരന്‍ നായര്‍ (ട്രഷറര്‍), ടി.കെ. സത്യന്‍, എ.കെ. ശിവദാസന്‍, പത്മനാഭന്‍ പത്മശ്രീ, എം.എം. ബാബു (വൈസ് പ്രസിഡന്റുമാര്‍), എം.വി. രതീപ്, ശ്രീജിത് അശ്വതി, അബ്ദുറഹിമാന്‍ നടുക്കണ്ടി, സിദ്ദിഖ് റോയല്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നഗരം ചുറ്റി പ്രകടനവും നടന്നു.

Traders and Industrialists Coordinating Committee says relief scheme will be implemented

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories