---
title: "എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍ "
english_title: "AKPSA Conference and One Day Study Camp at Payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44993/akpsa-conference-and-one-day-study-camp-at-payyoli"
published_at: "2022-05-25T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e50381a7ac_vvvv - Copy (3) - Copy.JPG"
keywords: []
---

# എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍ 

> **Lead Summary:** **പയ്യോളി: **കോഴിക്കോട് റൂറല്‍ ഏരിയ എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍ നടന്നു. എകെപിഎസ്എ കോഴിക്കോട് ജില്ല സെക്രട്ടറി ദാവൂദ് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യോളി: **കോഴിക്കോട് റൂറല്‍ ഏരിയ എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍ നടന്നു. എകെപിഎസ്എ കോഴിക്കോട് ജില്ല സെക്രട്ടറി ദാവൂദ് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു.

മിഥുന്‍ പൂക്കാട് അദ്ധ്യക്ഷനായി. തൊഴില്‍ നഷ്ട്ടപെട്ട് കൊണ്ടിരിക്കുന്ന പെറ്റ് ഷോപ്പ് മേഖലയെ സംരക്ഷിക്കുക, അശാസ്ത്രീയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, മേഖലയെ കുത്തക വല്‍ക്കരിക്കാനുള ശ്രമം ഉപേക്ഷിക്കുക എന്നി കാര്യങ്ങള്‍ സമ്മേളനനം സര്‍ക്കാരിനോട് ആവശ്യപെട്ടു.

ഷമല്‍ അഴിയൂര്‍, യാസര്‍ ഓര്‍ക്കാട്ടേരി, വിനീഷ് വടകര, സലീഷ് പയ്യോളി, സുരേഷ് ബാബു പേരാമ്പ്ര, ഗിരിധരന്‍ കൊയിലാണ്ടി, ഇല്‍യാസ് നരിക്കുനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44993/akpsa-conference-and-one-day-study-camp-at-payyoli)