കായണ്ണബസാര്‍ : മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണ ദഅവ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വാഴയില്‍ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി മുഖ്യപ്രഭാഷണം നടത്തി.
അഹമ്മദ് കുട്ടി ഉണ്ണികുളം, സി.പി. അസീസ്, അഹമ്മത് കുറ്റിക്കാട്ടൂര്‍, സാജിത് കോറോത്ത്, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, വി.കെ.സി. ഉമര്‍ മൗലവി, എം. പോക്കര് കുട്ടി, എം.കെ. പരീദ്, കെ.സി. ബഷീര്‍, എം.കെ. അബ്ദുസ്സമദ്, കെ. അഹമ്മദ് കോയ, ബഷീര്‍ നൊരവന, ഒ.കെ. അമ്മത്, സാജിദ് നടുവണ്ണൂര്‍, ബഷീര്‍ കുന്നുമ്മല്‍, ചേലേരി മമ്മുക്കുട്ടി, അഷ്റഫ് കൂരാച്ചുണ്ട്, അബ്ദുറസാഖ് മയങ്ങില്‍, ഷൗഖത്ത് കിനാലൂര്‍, റഹ്മാന്, പി. സി. ബഷീര്‍, സി.കെ. അസീസ്. സി.കെ. അജ്നാസ്, പി.സി. അബൂബക്കര്‍, എം.പി.എ. റഹ്മാന് എന്നിവര്‍ സംസാരിച്ചു.
സലാം കായണ്ണ സ്വാഗതവും കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
The Muslim League held an expatriate meeting in Kayanna