---
title: "കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി കൊയിലാണ്ടി പൊലീസ്"
english_title: "Daytime robbery at a jewelery shop in Koyilandy; Koyilandy police have intensified their investigation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45215/daytime-robbery-at-a-jewelery-shop-in-koyilandy-koyilandy-police-have-intensified-their-investigation"
published_at: "2022-05-26T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f975327788_vvvv - Copy (3) - Copy.JPG"
keywords: []
---

# കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി കൊയിലാണ്ടി പൊലീസ്

> **Lead Summary:** ** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത്.

## Article Content

** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപകല്‍ കവര്‍ച്ച. രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. മോഷ്ടാവ് എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത്.

പഴയ സ്റ്റാന്റിനു പിറകിലുള്ള ഇ. ജയരാജിന്റെ ഉടമസ്ഥതയിലുള്ള 'ജെയ് ' ആര്‍ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഷോപ്പിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ വെച്ച താലി ലോക്കറ്റുകളാണ് മോഷണം പോയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയില്‍ എത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി വരാമെന്ന് പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന കുടയുടെ ഭട്ടണ്‍ നിവര്‍ത്തി മേശപ്പുറത്ത് വെച്ച ആഭരണകവറില്‍ വെച്ചശേഷം കവറോടുകൂടി എടുക്കുകയായിരുന്നു.

ഇയാള്‍ പോയതിനു ശേഷമാണ് കടയുടമ കവര്‍ നോക്കുന്നത്. ഉടമയുടെ പരാതിപ്രകാരം കൊയിലാണ്ടി പോലീസ് ജ്വല്ലറിയില്‍ എത്തി സിസി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി എസ്.ഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45215/daytime-robbery-at-a-jewelery-shop-in-koyilandy-koyilandy-police-have-intensified-their-investigation)