---
title: "വാളൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിന്റെ പാദുകം സമര്‍പ്പണം"
english_title: "Padukam Dedication of Valur Kovilakam Bhagwati Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45223/padukam-dedication-of-valur-kovilakam-bhagwati-temple"
published_at: "2022-05-26T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f9da365b09_vvvv - Copy (3) - Copy.JPG"
keywords: []
---

# വാളൂര്‍ കോവിലകം ഭഗവതി ക്ഷേത്രത്തിന്റെ പാദുകം സമര്‍പ്പണം

> **Lead Summary:** ** പേരാമ്പ്ര:** വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്റെയും തലച്ചില്ലോന്‍ ക്ഷേത്രത്തിന്റെയും പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പാദുകം ഇടല്‍ ചടങ്ങു ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപാടിന്റെയും പുഷ്പന്‍ ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ നടന്നു.

## Article Content

** പേരാമ്പ്ര:** വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്റെയും തലച്ചില്ലോന്‍ ക്ഷേത്രത്തിന്റെയും പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പാദുകം ഇടല്‍ ചടങ്ങു ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപാടിന്റെയും പുഷ്പന്‍ ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ നടന്നു.

ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് സുരേഷ് വാളൂര്‍, സെക്രട്ടറി രാജാമോഹനന്‍ മാസ്റ്റര്‍ മേയന, ചന്ദ്രന്‍ മാസ്റ്റര്‍ മുണ്ടോളി, രതീഷ് ഇടത്തില്‍ രക്ഷാധികരികളായ ഇടത്തില്‍ രാഘവന്‍ നായര്‍ , ഇ.കെ ബാലന്‍, ദാമോദരന്‍ കണ്ണമ്പത്ത്, മാതൃ സമിതി അംഗങ്ങളായ ഇന്ദിര മഠത്തില്‍, ബിന്ദു മഠത്തില്‍, ഷീജ കുഴിമ്പട്ടില്‍, ബീന കണ്ണമ്പത്ത്, ഷീന കണ്ണമ്പത്തു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രദേശത്തെ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ക്ഷേത്ര സംരക്ഷണ സമിതിയും മാതൃ സമിതിയു പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45223/padukam-dedication-of-valur-kovilakam-bhagwati-temple)