27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ്

27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ്
Oct 11, 2021 10:39 AM | By Perambra Editor

പൂഴിത്തോട്: 27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി തീരാതെ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് പൂഴിത്തോട് - പടിഞ്ഞാറത്തറ ബദല്‍ റോഡ്.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നേതൃത്വ പരമായ പങ്ക് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബദല്‍ റോഡ് വികസന സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ചുരം ബദല്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ കെ. എ.ആന്റണി വയനാട് പ്രധിഷേധ സദസ്സ് ഉല്‍ഘാടനം ചെയ്തു.കെ. എ ജോസ്‌കുട്ടി അധ്യക്ഷത വഹിച്ചു.

ആവള ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. പണി തീരാത്ത പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് യഥാര്‍ഥ്യമാക്കാന്‍ പേരാമ്പ്ര എംഎല്‍എ. ടി.പി രാമകൃഷ്ണന്‍ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍റോഡ് വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി ആവശ്യപ്പെട്ടു.

27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദീര്‍ഘനാളത്തെ ശാസ്ത്രീയ,സാങ്കേതിക സാധ്യതാ പഠനത്തിനും സര്‍വ്വെയ്ക്കും ശേഷം ആണ് പൂഴിത്തോട് ബദല്‍ റോഡ് പദ്ധതിക്കാവശ്യമായ 10 കോടി രൂപ ഫണ്ട് അനുവദിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായ കെ. കരു ണാകാരന്‍ 1994 സെപ്റ്റംബര്‍ 23ന് തറക്കല്ലിട്ട് നിര്‍മ്മാണം തുടങ്ങുകയും 70 ശതമാനം പണി പൂര്‍ത്തീകരിച്ച് ശേഷം വനം വകുപ്പിന്റെ അനുമതി ലഭിക്കാതെ പാതി വഴിയില്‍ നിര്‍മ്മാണം നിലച്ച റോഡാണിത്.

വനം വകുപ്പിന് നഷ്ടമാകുന്ന 52 ഏക്കര്‍ ഭൂമിക്ക് പകരം 104 ഏക്കര്‍ സ്ഥലം വിവിധ പഞ്ചായത്തുകള്‍ വനം വകുപ്പിന് വിട്ടുകൊടുത്തിട്ടുമുണ്ട്. റോഡിനു ഇരുവശത്തുമുള്ള ഇരുന്നൂറ്റി അറുപത്തോളം ആള്‍ക്കാര്‍ സൗജന്യമായി റോഡിനു വീതി കൂട്ടുവാന്‍ 18 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയിട്ടുണ്ട്.

ചുരത്തിന്റെ കുരുക്കില്ലാതെ വയനാട്ടുകാര്‍ക്ക് കോഴിക്കോടു മായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന റോഡാണിത്.താമരശ്ശേരി ചുരത്തെ അപേക്ഷിച്ച് 16 കിലോമീറ്റര്‍ ദൂരം വയനാട്ടുകാര്‍ക്ക് ലാഭിക്കുവാന്‍ കഴിയുന്നത് ഈ റോഡിന്റെ പ്രത്യേകതയാണ്.

1994ന് ശേഷം കേന്ദ്ര വനം വകുപ്പിന്റെ തടസ്സം നീക്കുന്നതിന് വേണ്ടി കേന്ദ്ര ഗവണ്മെന്റുമായി യാതൊരു വിധ എഴുത്തു കുത്തുകളും നാളിതുവരെ സംസ്ഥാന ഗവണ്മെന്റ് നടത്തിയിട്ടില്ലെന്ന് വിവരകാശ പ്രകാരം വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും കേന്ദ്ര ഗവണ്മെന്റില്‍ നിന്ന് ലഭിച്ച മറുപടികളില്‍ നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ബദല്‍ റോഡ് ഇനിയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും, വയനാട് എം.പി രാഹുല്‍ ഗാന്ധിയും, കോഴിക്കോട് - വയനാട് ജില്ലകളില്‍ നിന്നുള്ള എംഎല്‍എമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് വികസന സമിതി ആഭിമുഖ്യത്തില്‍ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ തറക്കല്ലിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഗവണ്മെന്റ് 2021മാര്‍ച്ചില്‍ പൂഴിത്തോട് ബദല്‍ റോഡിനായുള്ള അപേക്ഷയും ഡിപി ആറും (ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്)ഷ അടക്കമുള്ള രേഖകളും അനുമതിക്കായി കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ചതായിട്ടാണ് അന്നത്തെ മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചത്.

ഇത് പ്രതീക്ഷക്ക് വക നല്കുന്നതാണ്.എന്നാല്‍ ഈ പദ്ധതിയുടെ ഇപ്പോഴത്തെ നിജസ്ഥിതി എംഎല്‍എ വ്യക്തമാക്കണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. 

ഈ പദ്ധതിക്കുവേണ്ടി കാര്യമായി ശബ്ദമുയര്‍ത്തുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികളുടെയും, മാറി, മാറി, വന്ന സര്‍ക്കാരുകളുടെയും കുറ്റകരമായ അനാസ്ഥയാണ് ഈ പദ്ധതിയെ പ്രതിസന്ധിതിയിലാക്കിയത്.

2019 ല്‍ താമരശ്ശേരി ചുരം നവീകരണത്തിന് രണ്ടര ഏക്കര്‍ സ്ഥലം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാ ലയം സംസ്ഥാന ഗവണ്മെന്റില്‍ നിന്നും നഷ്ട്ടം ഈടാക്കി വിട്ടുകൊടുത്തിട്ടുണ്ട്. ഇതേ പോലെ ഒരു സമ്മര്‍ദ്ദം സംസ്ഥാന ഗവണ്മെന്റ്‌റില്‍ നിന്നും ജനപ്രതിനിതികളില്‍നിന്നും ഉണ്ടാവണം.

6 മാസം കൊണ്ട് 100 കോടി രൂപ മുടക്കി പൂര്‍ത്തീകരിക്കാവുന്ന ഒരു പദ്ധതിയാണ് 1976മുതല്‍ വയനാട്ടിലെയും കോഴിക്കോട്ടെയും ജനങ്ങള്‍ ആവശ്യപ്പെടുന്ന അവരുടെ സ്വപ്നപദ്ധതിയായ പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് ഈ പദ്ധതിയെ പൂര്‍ണമായി അവഗണിച്ച് കേന്ദ്ര ഗവണ്മെന്റ് അനുമതി പോലും ലഭിക്കാത്ത ആനക്കാംപൊയില്‍ കള്ളാടി -മേപ്പാടി തുരംഗ പാത മാത്രം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ നിലപാട് പുന:പരിശോധിച്ച് തുരങ്ക പാതയോടൊപ്പം പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് പദ്ധതി കൂടി ഉള്‍പ്പെടുത്തി കേന്ദ്ര അനുമതി വാങ്ങുവാന്‍ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണം.

അല്ലാത്ത പക്ഷം മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും, പുരോഗതിക്കും, വയനാട്ടിലെ ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിലും അത് തടസ്സം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരംഗ പാത പോലെ അതീവ പരിസ്ഥിതീക പ്രാധാന്യമുള്ള മേഖലയിലൂടെ കടന്നു പോകുന്ന ഒരു റോഡ് അല്ല ഇത്.

അപൂര്‍വ ഇനം ജീവികളുടെ ആവസാകേന്ദ്രമോ, വലിയ പാലങ്ങളോ, ചെങ്കുത്തായ കയറ്റമോ കുത്തനെയുള്ള ഇറക്കങ്ങളോ ഇല്ലാത്തതും, ഈ റോഡിന്റെ പൂര്‍ത്തികരണത്തിന് അനുകൂലമായ ഘടകങ്ങള്‍ ആണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും റോഡ്, റെയില്‍വേ പാത തുടങ്ങിയവയുടെ നിര്‍മ്മാ ണത്തിന് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കടുത്ത വനം പരിസ്ഥിതി നിയമങ്ങളില്‍ പോലും ഇളവ് അനുവദിച്ചുനല്‍കിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും ജനപ്രതിനിധികളും മെല്ലെ പോക്ക് നയം തുടര്‍ന്നാല്‍, 2022ജനുവരി ആദ്യം കേരള ഹൈക്കോടതിയെ സമീപിക്കുവാന്‍ വികസന സമിതി തയ്യാറാകുമെന്ന് വികസന സമിതി നേതാക്കള്‍ അറിയിച്ചു.

വര്‍ഷങ്ങളായി പ്രളയകാലത്ത് വയനാട് ഒറ്റപ്പെടുന്ന ദുരാവസ്ഥയെ തടയുവാനും ദിനം പ്രതി ചുരത്തില്‍ അനുഭവപ്പെടുന്ന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഗതാഗത കുരുക്കില്‍ നിന്ന് ശാശ്വത പരിഹാരം കാണുവാനും ഈ റോഡിന്റെ പൂര്‍ത്തീകരണം അനിവാര്യമാണെന്ന് ഈ യോഗം അഭിപ്രായപെട്ടു.

28 കീ മീ.ദൂരത്തിലുള്ള ഉള്ള ഈ റോഡിന്റെ വനത്തിലൂടെ ഉള്ള 8.25 കീ മീ ദൂരം റോഡ് വെട്ടുവാനുള്ള അനുമതിയാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കേണ്ടത്.2 സംസ്ഥാനവുമായി അതിര് പങ്കിടുന്ന 35 ശതമാനം വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നതുമായ വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച്, വനത്തിലുടെയുള്ള ഈ റോഡ് നിര്‍മ്മിക്കുവാന്‍ വനനിയമങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധ സദസ്സില്‍ പൂഴിത്തോട് ഇടവക വികാരി ഫാദര്‍. ജോസ് മണ്ണഞ്ചേരി കരിങ്കൊടി ഉയര്‍ത്തി. പി.എം. ജോര്‍ജ്,രാജീവ് തോമസ് ,രാജന്‍ വര്‍ക്കി,അപ്പച്ചന്‍ അമ്പാട്ട്, ലൈസ ജോര്‍ജ്, ബേബി കുമ്പളാനി, കെ. ജെ. ലോറന്‍സ്, ടോമി വള്ളിക്കട്ടില്‍, ടി പി ചന്ദ്രന്‍, ജോണ്‍സന്‍ പൂകമല എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധ സദസ്സിന് കെ.ടി രാമചന്ദ്രന്‍, അഡ്വ. ജോര്‍ജ് വാതുപറമ്പില്‍ പി ടി നാസര്‍, എം ജെ വര്‍ക്കി,, ബെന്നി കാഞ്ഞിരക്കാട്ടു തൊട്ടിയില്‍, ജോബി ഒളവകുന്നേല്‍,ഷാരോണ്‍ കണ്ണഞ്ചിറ,ശ്രീധരന്‍ വാളക്കയം, അഭിലാഷ് പാലാഞ്ചേരി,ബെന്നി വടക്കേടം,ബോബന്‍ വെട്ടിക്കല്‍,ബെന്നി നീണ്ടിക്കുന്നേല്‍, സണ്ണി ആയിത്തമറ്റം, ലീല ചെറുകുന്ന്,ബാബു മൈലപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി

Poozhithodu West Alternative Road, which has not been completed for 27 years

Next TV

Related Stories
ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ അമീന്‍ മുഹമ്മത് നിര്യാതനായി

Jan 18, 2022 09:50 AM

ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ അമീന്‍ മുഹമ്മത് നിര്യാതനായി

ചാലിക്കര കായല്‍മുക്കിലെ ചുണ്ടിക്കാട്ടില്‍ മുനീറിന്റെ മകന്‍ അമീന്‍...

Read More >>
തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി

Jan 17, 2022 08:13 PM

തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി

തുറയൂര്‍ കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ നിര്യാതനായി...

Read More >>
മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി

Jan 17, 2022 05:33 PM

മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി

മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ (86)...

Read More >>
മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി

Jan 16, 2022 10:58 PM

മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി

മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി...

Read More >>
പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി നിര്യാതയായി

Jan 16, 2022 09:30 PM

പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി നിര്യാതയായി

പേരമ്പ്ര ചിരുതക്കുന്നുമ്മല്‍ പരാണ്ടിയില്‍ കല്യാണി...

Read More >>
ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി

Jan 15, 2022 10:43 PM

ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി

ചെറുവണ്ണൂരിലെ മാണിക്കോത്ത് നാരായണന്‍ നിര്യാതനായി...

Read More >>
Top Stories