---
title: "നിങ്ങള്‍ക്കും സംരഭകരാകാം: സംരഭകത്വ ശില്‍പശാല സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് "
english_title: "You too can be an entrepreneur: Nochchad Grama Panchayat Organizes Entrepreneurship Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45239/you-too-can-be-an-entrepreneur-nochchad-grama-panchayat-organizes-entrepreneurship-workshop"
published_at: "2022-05-26T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fae6ebae92_youth congress attach.JPG"
keywords: []
---

# നിങ്ങള്‍ക്കും സംരഭകരാകാം: സംരഭകത്വ ശില്‍പശാല സംഘടിപ്പിച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** വ്യവസായ വാണിജ്യ വകുപ്പും നൊച്ചാട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 28 ന് രാവിലെ 11 മണി മുതല്‍ സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

## Article Content

**പേരാമ്പ്ര:** വ്യവസായ വാണിജ്യ വകുപ്പും നൊച്ചാട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 28 ന് രാവിലെ 11 മണി മുതല്‍ സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംരഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടികള്‍, വിവിധ തരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.

പഞ്ചായത്തില്‍ പുതുതായി സംരഭം ആരംഭിക്കുന്നവര്‍ക്കും, നിലവിലുള്ള സംരഭം വിപുലീകരിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Ph: 9846 217249

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45239/you-too-can-be-an-entrepreneur-nochchad-grama-panchayat-organizes-entrepreneurship-workshop)