---
title: "നവകേരള വികസന സദസ്സ് സംഘടിപ്പിച്ച് സിപിഐഎം മുതുകാട് ലോക്കല്‍ കമ്മറ്റി "
english_title: "CPI (M) Muthukadu Local Committee organized the Nava Kerala Development Forum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45438/cpi-m-muthukadu-local-committee-organized-the-nava-kerala-development-forum"
published_at: "2022-05-27T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290e317d95d4_vvvv - Copy (3) - Copy.JPG"
keywords: []
---

# നവകേരള വികസന സദസ്സ് സംഘടിപ്പിച്ച് സിപിഐഎം മുതുകാട് ലോക്കല്‍ കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **മുതുകാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരള സദസ്സ് സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി സഖാവ് എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുതുകാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരള സദസ്സ് സിപിഐഎം പേരാമ്പ്ര ഏരിയാ സെക്രട്ടറി സഖാവ് എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം അംഗീകരിച്ച കേരള വികസന രേഖ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി പാര്‍ട്ടി ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുന്നത്്

. കെ. സുനില്‍, വി.കെ പ്രമോദ്, പി.സി സുരാജന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും രാജി വച്ച് സിപിഎം നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകര്‍ക്ക് കെ. സുനില്‍ പതാക കൈമാറി. ലോക്കല്‍ കമ്മറ്റി അംഗം സുരാജ് സ്വാഗതവും ഇ.എം ജയിംസ് നന്ദിയും പറഞ്ഞു. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45438/cpi-m-muthukadu-local-committee-organized-the-nava-kerala-development-forum)