---
title: "ഭീകരവാദത്തിനെതിരെ ബിജെപിയുടെ പേരാട്ടം കേരളം താലിബാനാകാതിരിക്കാന്‍: സന്ദീപ് വാചസ്പതി"
english_title: "BJP's fight against terrorism to prevent Kerala from becoming Taliban: Sandeep Wachaspati"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45447/bjps-fight-against-terrorism-to-prevent-kerala-from-becoming-taliban-sandeep-wachaspati"
published_at: "2022-05-27T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290ebca2745d_vvvv - Copy (3) - Copy.JPG"
keywords: []
---

# ഭീകരവാദത്തിനെതിരെ ബിജെപിയുടെ പേരാട്ടം കേരളം താലിബാനാകാതിരിക്കാന്‍: സന്ദീപ് വാചസ്പതി

> **Lead Summary:** ** പേരാമ്പ്ര: **ഭീകരവാദത്തിനെതിരെ ബിജെപി നടത്തുന്ന പോരാട്ടം കേരളവും താലിബാന്‍ ഭരണത്തിലാവാതിരിക്കാനാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദിപ് വാചസ്പതി.

## Article Content

** പേരാമ്പ്ര: **ഭീകരവാദത്തിനെതിരെ ബിജെപി നടത്തുന്ന പോരാട്ടം കേരളവും താലിബാന്‍ ഭരണത്തിലാവാതിരിക്കാനാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദിപ് വാചസ്പതി.

കേരളത്തിലെ രണ്ടു മുന്നണികളും ഭീകരവാദികള്‍ക്ക് തണലേകിയതിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിന്റെ സാമുദായിക നില തകര്‍ക്കാന്‍ പാകത്തില്‍ ഭികരവാദികള്‍ വളര്‍ന്നിരിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ശക്തികളുടെ തടവറയിലാണ് പിണറായി സര്‍ക്കാര്‍. അതിന് ഉദാഹരണമാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് പിഢിപ്പിക്കുന്നത്.

ഭക്ഷണത്തിലും വസ്ത്രത്തിലും മതവല്‍ക്കരണം നടക്കുകയാണ്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ പടം വച്ച് വോട്ടു പിടിക്കുന്ന ഇടതുപക്ഷം മലയാളികളോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത ഭീകരതയ്‌ക്കെതിരെ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് അദ്ധ്യക്ഷനായി. ജില്ല പ്രസിഡണ്ട് അഡ്വ:വി കെ സജിവന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രടറി എം മോഹനന്‍, രാമദാസ് മണലേരി, രാഗേഷ് തറമല്‍, കെ.രാഘവന്‍, എം പ്രകാശന്‍, കെ.എം സുധാകരന്‍, മധു പുഴയരികത്, സുരേഷ് കണ്ടോത്ത്, ബാബു പുതു പറമ്പില്‍, ഇ.സി അഭിലാഷ്, വി.സ്മിത ലക്ഷ്മി, കെ.എം ബാലകൃഷ്ണന്‍, ജൂബിന്‍ ബാലകൃഷ്ണന്‍, പ്രസൂണ്‍ കല്ലോട്, സി.കെ ലീല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45447/bjps-fight-against-terrorism-to-prevent-kerala-from-becoming-taliban-sandeep-wachaspati)