പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ 17 വാര്‍ഡില്‍ പഞ്ചായത്ത് നടത്തുന്ന പൊതു പരിപാടികളില്‍ കോണ്‍ഗ്രസ്സിനെ അവഗണിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധം.
സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്ന ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെയും സിപിഎം നേതൃത്ത്വത്തില്‍ ഉള്ള പഞ്ചായത്ത് ഭരണസമിതിയുടെയും നിലപാടിലാണ് 17 വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മുന്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കാലഘട്ടത്തില്‍ ടെണ്ടര്‍ നടപടികള്‍ വരെ പൂര്‍ത്തിയാക്കിയ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേരിക്കുന്നുമ്മല്‍ ഉരൂച്ചാലില്‍ റോഡും, വടക്കുംമ്പാട്ട് ഹോമിയോ ആശുപത്രി റോഡും, ഗ്രാമ പഞ്ചായത്ത് അംഗം ഗീതാ കല്ലായിയെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളെയും ഒഴിവാക്കിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.
പഞ്ചായത്തിലെ മറ്റു വാര്‍ഡുകളില്‍ എല്ലാവിധ രാഷ്ട്രിയമാന്യതയും പുലര്‍ത്തി ഉദ്ഘാടനങ്ങള്‍ നടത്തുമ്പോള്‍ ആണ് 17 വാര്‍ഡില്‍ പൊതു പരിപാടികള്‍ ഇത്തരത്തില്‍ സിപിഎം സ്വകാര്യ ചടങ്ങായി നടത്തുന്നെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചാണ് പരിപാടികള്‍ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചത്.
Nochchad Grama Panchayat boycotts events; Congress