---
title: "ചാലിക്കരയില്‍ ഹജ്ജാജി മാര്‍ക്ക് യാത്രയയപ്പ് നല്‍കി "
english_title: "Hajjaji Mark was sent off at Chalikara perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45635/hajjaji-mark-was-sent-off-at-chalikara-perambra"
published_at: "2022-05-28T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292051039224_chalikkara yathrayayap.JPG"
keywords: []
---

# ചാലിക്കരയില്‍ ഹജ്ജാജി മാര്‍ക്ക് യാത്രയയപ്പ് നല്‍കി 

> **Lead Summary:** ** പേരാമ്പ്ര:** ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹജ്ജാജി മാര്‍ക്ക് യാത്രയയപ്പ് നല്‍കി.

## Article Content

** പേരാമ്പ്ര:** ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിന് പോകുന്ന ഹജ്ജാജി മാര്‍ക്ക് യാത്രയയപ്പ് നല്‍കി.

പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ സിദ്ധിഖ് മാഹിരി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

ഹജ്ജിന് യാത്രയാവുന്ന ചാലിക്കര പുനത്തില്‍ ഇബ്രാഹിം ഭാര്യ അസ്മ, ആയിലക്കണ്ടി കുഞ്ഞിമൊയ്തി ഭാര്യ നഫീസ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. അന്‍വര്‍ഷ നൊച്ചാട് മുഖ്യപ്രഭാക്ഷണം നടത്തി .

ടി.കെ. ഇബ്രാഹിം, അമ്മോട്ടി ചാലിക്കര, കെ. അബൂബക്കര്‍, കെ.കെ. ഹാരിസ,് ആയിലകണ്ടി കുഞ്ഞിമൊയ്തി, ഇബ്രാഹിം പുനത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45635/hajjaji-mark-was-sent-off-at-chalikara-perambra)