---
title: "അവകാശ സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയില്‍ സമാപനം "
english_title: "Rights Protection Journey concludes in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45687/rights-protection-journey-concludes-in-perambra"
published_at: "2022-05-28T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62923e7bef89e_vvvv - Copy (3) - Copy.JPG"
keywords: []
---

# അവകാശ സംരക്ഷണ യാത്രയ്ക്ക് പേരാമ്പ്രയില്‍ സമാപനം 

> **Lead Summary:** ** പേരാമ്പ്ര:** പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി. സിജുവിന്റെയും, സെക്രട്ടറി ഒ.കെ ഷെരീഫിന്റെയും നേതൃത്വത്തില്‍ നടത്തിയ അവകാശ സംരക്ഷണയാത്രയുടെ സമാപനം പേരാമ്പ്രയില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പി. സിജുവിന്റെയും, സെക്രട്ടറി ഒ.കെ ഷെരീഫിന്റെയും നേതൃത്വത്തില്‍ നടത്തിയ അവകാശ സംരക്ഷണയാത്രയുടെ സമാപനം പേരാമ്പ്രയില്‍ നടന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. മധു കൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പ്രസിഡണ്ട് എ. വിനോദ് കുമാര്‍ അധ്യക്ഷനായി.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.രാമചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുരേഷ്, കെ. സജീഷ്, ജില്ലാ സെക്രട്ടറി ടി. ചിത്രാ രാജന്‍, മനോജ് അഴകത്ത്, പി.എം ബഷീര്‍, പി.കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഉപജില്ലാ സെക്രട്ടറി സതീശ് കുമാര്‍ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45687/rights-protection-journey-concludes-in-perambra)