---
title: "മിനി ചന്ദ്രന്‍ ദേശീയ ഹരിത സേനയുടെ മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍ പുരസ്‌കാരം ഏറ്റു വാങ്ങി "
english_title: "Mini Chandran received the National Green Army Best Teacher Coordinator Award."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45728/mini-chandran-received-the-national-green-army-best-teacher-coordinator-award"
published_at: "2022-05-29T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292d7d8bd435_vvvv - Copy (3) - Copy.JPG"
keywords: []
---

# മിനി ചന്ദ്രന്‍ ദേശീയ ഹരിത സേനയുടെ മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍ പുരസ്‌കാരം ഏറ്റു വാങ്ങി 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപികയായ മിനി ചന്ദ്രന് ദേശീയ ഹരിത സേനയുടെ കോഴിക്കോട് ജില്ലയിലെ മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍ പുരസ്‌കാരം സമര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളിലെ അധ്യാപികയായ മിനി ചന്ദ്രന് ദേശീയ ഹരിത സേനയുടെ കോഴിക്കോട് ജില്ലയിലെ മികച്ച അധ്യാപക കോര്‍ഡിനേറ്റര്‍ പുരസ്‌കാരം സമര്‍പ്പിച്ചു.

കൊടുവള്ളി എഇഒ മുരളീകൃഷ്ണനില്‍ നിന്നും മിനി ചന്ദ്രന്‍ പുരസ്‌കാരം എറ്റു വാങ്ങി. ദേശീയ ഹരിത സേന സര്‍ക്കാര്‍ വിദ്യഭ്യാസ മേഖലയില്‍ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഡി.ഇ. ഒമാരേയും, ഏ.ഇ .ഒ മാരേയും ആദരിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു ഉപഹാര സമര്‍പ്പണം.

മാതൃഭൂമി സീഡ് ബെസ്റ്റ് കോര്‍ഡിനേറ്റര്‍, കൃഷി വകുപ്പിന്റെ ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, ഹിന്ദുസ്ഥാന്‍സ്‌കൗട്ട് ഏന്‍ഡ് ഗൈഡ് പ്രവര്‍ത്തന മികവില്‍ കേരള ഗവര്‍ണറില്‍ നിന്നും രണ്ടു തവണ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ്, ദേശീയ അവാര്‍ഡ് എന്നിവയും ഇവരെ തേടിയെത്തിയിട്ടുണ്ട്.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ വി അധ്യക്ഷനായ്. ദേശീയ ഹരിത സേന നിര്‍വഹണ സമിതി അംഗം പ്രഫ: ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. ചടങ്ങില്‍ ദേശീയ ഹരിതസേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും, രമേശ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45728/mini-chandran-received-the-national-green-army-best-teacher-coordinator-award)