---
title: "ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തിരക്കഥയെഴുതിയ കാടകലം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി "
english_title: "Kadakalam, scripted by Jinto Thomas from Chakkitapara, has won several awards perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46067/kadakalam-scripted-by-jinto-thomas-from-chakkitapara-has-won-several-awards-perambra"
published_at: "2022-05-30T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തിരക്കഥയെഴുതിയ കാടകലം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര**: ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തിരക്കഥയെഴുതിയ കാടകലം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ സിനിമ മികച്ച ഗാനരചയിതാവ് എന്നീ മേഖലകളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര**: ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് തിരക്കഥയെഴുതിയ കാടകലം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ സിനിമ മികച്ച ഗാനരചയിതാവ് എന്നീ മേഖലകളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.

പെരിയാര്‍വാലി ക്രിയേഷന്‍സ് ബാനറില്‍ പുറത്തിറങ്ങിയ കാടകലത്തിന്റെ സംവിധായകന്‍ ഡോ. സഗില്‍ രവീന്ദ്രന്‍ ആണ.്

ട്രാവന്‍കൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ്, ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ്, ധന്‍ബാദ് ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ്, റയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ കാടകലം ഇതിനോടകം തന്നെ നേടിയെടുത്തു.

പ്രശസ്ത സംവിധായകന്‍ സിബി മലയിലിന്റെ കീഴില്‍ സംവിധാന പഠനം പൂര്‍ത്തീകരിച്ച ജിന്റോ തോമസ് നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട.്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46067/kadakalam-scripted-by-jinto-thomas-from-chakkitapara-has-won-several-awards-perambra)