---
title: "സത്യത്തിന്റെ അടിത്തറയില്‍ മാത്രമെ സമൂഹത്തിന് നിലനില്‍ക്കാനാവൂ: കല്‍പറ്റ നാരായണന്‍ "
english_title: "Society can only exist on the basis of truth: Kalpetta Narayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46104/society-can-only-exist-on-the-basis-of-truth-kalpetta-narayanan"
published_at: "2022-05-30T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294cb8c1cc95_vvvv - Copy (3) - Copy.JPG"
keywords: []
---

# സത്യത്തിന്റെ അടിത്തറയില്‍ മാത്രമെ സമൂഹത്തിന് നിലനില്‍ക്കാനാവൂ: കല്‍പറ്റ നാരായണന്‍ 

> **Lead Summary:** **പേരാമ്പ്ര:** സത്യത്തിന്റെ അടിത്തറയില്‍ മാത്രമെ ഏതൊരു സമൂഹത്തിനും നിലനില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** സത്യത്തിന്റെ അടിത്തറയില്‍ മാത്രമെ ഏതൊരു സമൂഹത്തിനും നിലനില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് പ്രമുഖ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.

പേരാമ്പ്ര സഹൃദയ വേദിയുടെ 35-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കക്ഷികളെ അധികാരത്തിന്റെയും വോട്ടിന്റെയും ലോകത്ത് തളച്ചിടപ്പെട്ടത് നാടിന്റെ ദുര്യോഗമാണ്.

ഒരാളെ കൊല്ലുമ്പോള്‍ കൂട്ടക്കൊലയാണ് നടത്തുന്നതെന്ന് ഓര്‍ക്കണം. വായ പാതി മൂടിക്കെട്ടി ജീവിക്കാനാവില്ലെന്നും ബുദ്ധിജീവികളെക്കെ ആരുടെയൊ പക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

എരവട്ടൂര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.ടി.ബി കല്‍പത്തൂര്‍, എ.കെ ചന്ദ്രന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, മഹിമ രാഘവന്‍ നായര്‍, വിനോദ് തിരുവോത്ത്, വിജയന്‍ ആവള, എന്‍.കെ കുഞ്ഞിമുഹമ്മദ്, പി.സി ബാബു എന്നിവര്‍ സംസാരിച്ചു.

പി.കെ രാഘവന്‍, കലാനിലയം ഭാസ്‌കരന്‍ നായര്‍, അരിക്കുളം പ്രഭാകരന്‍, വി.കെ ചന്തു, ചക്രപാണി കുറ്റ്യാടി, ശൈലജ പേരാമ്പ്ര എന്നിവരെ ആദരിച്ചു.

കവിയരങ്ങില്‍ വി.കെ വസന്തകുമാര്‍, ടി.എച്ച് നാരായണന്‍, ഗംഗാധരന്‍ കൂത്താളി, അഷ്‌റഫ് കല്ലാട്, രവീന്ദ്രന്‍ മേപ്പയ്യൂര്‍, ബൈജു ആവള, വേണുഗോപാല്‍ പേരാമ്പ്ര എന്നിവര്‍ കവിത അവതരിപ്പിച്ചു. തുടര്‍ന്ന് മാജിക് ഷോയും നാടന്‍പാട്ടും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46104/society-can-only-exist-on-the-basis-of-truth-kalpetta-narayanan)