---
title: "38 വര്‍ഷത്തെ സേവന പൂര്‍ത്തീകരണം: ഊഷ്മള യാത്രയയപ്പ് ഏറ്റുവാങ്ങി സുലോചന ടീച്ചര്‍ "
english_title: "Completion of 38 years of service: Sulochana Teacher receiving a warm farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46115/completion-of-38-years-of-service-sulochana-teacher-receiving-a-warm-farewell"
published_at: "2022-05-30T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294da2625397_vvvv - Copy (3) - Copy.JPG"
keywords: []
---

# 38 വര്‍ഷത്തെ സേവന പൂര്‍ത്തീകരണം: ഊഷ്മള യാത്രയയപ്പ് ഏറ്റുവാങ്ങി സുലോചന ടീച്ചര്‍ 

> **Lead Summary:** ** പേരാമ്പ്ര:** 38 വര്‍ഷം സേവനം പൂത്തിയാക്കിയ അംഗനവാടി ടീച്ചര്‍ കെ.കെ സുലോചനക്ക് യാത്രയയപ്പ് നല്‍കി ആദരിച്ചു. കായണ്ണയിലെ 85ാം നമ്പര്‍ അങ്കണവാടിയിലെ കെ.കെ സുലോചന ടീച്ചറെയാണ് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ഉപഹാരം നല്‍കി ആദരിച്ചത്.

## Article Content

** പേരാമ്പ്ര:** 38 വര്‍ഷം സേവനം പൂത്തിയാക്കിയ അംഗനവാടി ടീച്ചര്‍ കെ.കെ സുലോചനക്ക് യാത്രയയപ്പ് നല്‍കി ആദരിച്ചു. കായണ്ണയിലെ 85ാം നമ്പര്‍ അങ്കണവാടിയിലെ കെ.കെ സുലോചന ടീച്ചറെയാണ് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ഉപഹാരം നല്‍കി ആദരിച്ചത്.

വാര്‍ഡ് മെമ്പര്‍ ബിജി സുനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. ഒ.എം കുഞ്ഞിക്കണാരന്‍ പൊന്നാട അണിയിച്ചു. ഈ സ്ഥാപനത്തിന്റെ തുടക്കം മുതല്‍ അങ്കണവാടി കെട്ടിട നിര്‍മ്മാണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും നാട്ടുകാരോടൊപ്പം ടീച്ചറും കുടുംബവും ബന്ധപ്പെട്ടു പോന്നിരുന്നു.

സ്ഥാപനത്തിന് 4 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത് കേളപ്പന്‍ എന്ന പ്രദേശവാസി കൂടിയായ കര്‍ഷകനായിരുന്നു. യോഗത്തില്‍ കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, കെ.പി ഗംഗാധരന്‍, മുന്‍ മെമ്പര്‍ ടി ഷീന, ഒ.എ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

നിലവിലെ ടീച്ചര്‍ ധന്യ സ്വാഗതവും എന്‍.കെ സുര നന്ദിയും പറഞ്ഞു. പുതിയ കുരുന്നുകള്‍ക്കായി ആര്‍ഭാടപൂര്‍വ്വം പ്രവേശനോത്സവവും സംഘടിപ്പിച്ചു. നാട്ടുകാരും അമ്മമാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46115/completion-of-38-years-of-service-sulochana-teacher-receiving-a-warm-farewell)