കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി ചിരുതകുന്നിലെ തരംഗം ക്ലബ്ബ്

കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി ചിരുതകുന്നിലെ തരംഗം ക്ലബ്ബ്
May 30, 2022 09:46 PM | By RANJU GAAYAS

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചിരുതകുന്ന് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തരംഗം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ അംഗന്‍വാടി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു.

ക്ലബ്ബ് നടത്തിയ 'കുരുന്നുകള്‍ക്കൊപ്പം' പരിപാടിയുടെ ഭാഗമായാണ് പഠനോപകരണം വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് നിര്‍വഹിച്ചു.

പഠനോപകരണം വിതരണ ഉദ്ഘാടനം മുന്‍ വാര്‍ഡ് മെമ്പര്‍ ടിം.എം കൃഷ്ണന്‍ നിര്‍വഹിച്ചു. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കുട്ടിസമ്പാദ്യപദ്ധതി യുടെ ഭാഗമായി കുട്ടികള്‍ക്ക് കോയിന്‍ ബോക്‌സും വിതരണം ചെയ്തു.

ചടങ്ങില്‍ LSS-USS വിജയികളെ അനുമോദിക്കുകയും ചെയ്തു. സായന്ത് കോരന്‍സ് അദ്ധ്യക്ഷനായി. സുധി പരാണ്ടിയില്‍, ലളിത കുറ്റിക്കാട്ടില്‍, വാസു, രാധ പിലാതോട്ടത്തില്‍, ബലഭദ്രന്‍ തീരുവോത്ത്, വി.കെ സജീന, ടി.സി മുഹമ്മദ്, അഭിലാഷ് തിരുവോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് അജയ് വിഷ്ണു സ്വാഗതം പറഞ്ഞു. ഭഗത്ത് രാജ് കോരന്‍സ് നന്ദിയും പറഞ്ഞു.

നേരത്തെ ലോക്ക്ഡൗണ്‍ സമയത്ത് 100 വീടുകളില്‍ പച്ചക്കറി കിറ്റും, ആക്രി സാധനങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് അത് വിറ്റ് കിട്ടിയ തുക ഉപയോഗിച്ച് 100 ഓളം കുട്ടികള്‍ക്ക് പഠനകിറ്റും നല്‍കി ക്ലബ്ബ് ജനശ്രദ്ധ നേടിയിരുന്നു.

Chiruthakunnu Wave Club as a model by distributing learning materials to children

Next TV

Related Stories
കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

Mar 29, 2024 07:55 PM

കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ സദാനന്ദന്റെ 8ആം ചരമവാര്‍ഷികം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:03 PM

ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ്...

Read More >>
എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

Mar 29, 2024 05:17 PM

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ...

Read More >>
ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

Mar 29, 2024 03:55 PM

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന്...

Read More >>
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
Top Stories










News Roundup