---
title: "പേരാമ്പ്രയില്‍ ആംബുലന്‍സ് ബസ്സിനു പുറകില്‍ ഇടിച്ച് അപകടം: ആംബുലന്‍സിലെ സ്ത്രീ സീറ്റിനുള്ളില്‍ കുടുങ്ങി "
english_title: "Ambulance crashes into back of bus in Perambalur: Woman trapped in ambulance seat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46315/ambulance-crashes-into-back-of-bus-in-perambalur-woman-trapped-in-ambulance-seat"
published_at: "2022-05-31T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62962a90e9df1_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ ആംബുലന്‍സ് ബസ്സിനു പുറകില്‍ ഇടിച്ച് അപകടം: ആംബുലന്‍സിലെ സ്ത്രീ സീറ്റിനുള്ളില്‍ കുടുങ്ങി 

> **Lead Summary:** **പേരാമ്പ്ര:** ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീ സീറ്റുനുള്ളില്‍ കുടുങ്ങി. നാട്ടുകാരും ആംബൂലന്‍സിലെ ആളുകളും ചേര്‍ന്ന് സ്ത്രീയെ പുറത്തെടുക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീ സീറ്റുനുള്ളില്‍ കുടുങ്ങി. നാട്ടുകാരും ആംബൂലന്‍സിലെ ആളുകളും ചേര്‍ന്ന് സ്ത്രീയെ പുറത്തെടുക്കുകയായിരുന്നു.

ഉടന്‍ തന്നെ മറ്റെരു ആംബുലന്‍സ് വിളിച്ചു വരുത്തുകയും രോഗിയെ അതില്‍ കോഴിക്കോടെക്ക് കൊണ്ടുപോവുകയും ചെയ്തു.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നീലകണ്ഡന്‍ ബസ്സിനു പുറകിലാണ് ആംബുലന്‍സ് ഇടിച്ചത്.

പേരാമ്പ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സ് കൈതക്കല്‍ നിന്ന് ആളെ ഇറക്കുന്ന സമയത്ത് രോഗിയേയും കൊണ്ട് കോഴിക്കോടോക്ക് പോവുകയായിരുന്ന ആംബുലന്‍സ് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ആമ്പുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീ സീറ്റിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഗതാഗതതടസം നേരിട്ടു. ജനങ്ങള്‍ ഇടപെട്ടാണ് തടസ്സങ്ങള്‍ നീക്കിയത്. പേരാമ്പ്ര പോലീസ് സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46315/ambulance-crashes-into-back-of-bus-in-perambalur-woman-trapped-in-ambulance-seat)