---
title: "ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷണം: പ്രതിയെ പിടികൂടി കൊയിലാണ്ടി പോലീസ് "
english_title: "Koyilandy police nab accused of stealing gold from a jewelery shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46325/koyilandy-police-nab-accused-of-stealing-gold-from-a-jewelery-shop"
published_at: "2022-05-31T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629639f8d4076_vvvv - Copy (3) - Copy.JPG"
keywords: []
---

# ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷണം: പ്രതിയെ പിടികൂടി കൊയിലാണ്ടി പോലീസ് 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അന്വേഷണ സംഘം പിടി കൂടി. മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശന്‍ ആണ് അറസ്റ്റിലായത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അന്വേഷണ സംഘം പിടി കൂടി. മുക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശന്‍ ആണ് അറസ്റ്റിലായത്.

മാനന്തവാടിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് രാവിലെയാണ് കൊയിലാണ്ടി ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍ നിന്നാണ് രണ്ടര പവനോളം വരുന്ന ആഭരണങ്ങള്‍ ഇയാള്‍ മോഷ്ടിച്ചത്്.

വെള്ളി ആഭരണം ചോദിച്ചെത്തിയ ശേഷം കൈയിലുണ്ടായിരുന്ന കുടജ്വല്ലറി മേശപ്പുറത്ത് വെച്ച് ആഭരണ വെച്ച കവറോടുകൂടി എടുക്കുകയായിരുന്നു.

കൊയിലാണ്ടി സി.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ.എം.എല്‍.അനൂപ്, എ.എസ്.ഐ.രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ്, സി.പി.ഒ.സി നിരാജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46325/koyilandy-police-nab-accused-of-stealing-gold-from-a-jewelery-shop)