---
title: "ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് അപകടം: ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് നിസാര പരിക്ക് "
english_title: "Ambulance crashes into back of bus: Five injured, including driver"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46342/ambulance-crashes-into-back-of-bus-five-injured-including-driver"
published_at: "2022-05-31T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62964fc84b59f_vvvv - Copy (3) - Copy.JPG"
keywords: []
---

# ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് അപകടം: ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് നിസാര പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റോഡിലെ കൈതക്കലില്‍ ആബുലന്‍സ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന് പിന്നിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റോഡിലെ കൈതക്കലില്‍ ആബുലന്‍സ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന് പിന്നിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഡ്രൈവര്‍ ചേനോളി റോഡിലെ പരപ്പില്‍ ഷൈജല്‍( 36 ), ആംബുലന്‍സിലുണ്ടായിരുന്ന രോഗി റുഖിയ (65), മകള്‍ റൈഹാനത്ത്, മകളുടെ ഭര്‍ത്താവ് മൂസ, സജീര്‍ എന്നിവര്‍ക്കാണ് ചെറിയ പരിക്കേറ്റത്.

ഇന്ന് വൈകീട്ട് 6.15 ഓടെയാണ് സംഭവം. പേരാമ്പ്രയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സ് കൈതക്കല്‍ നിന്ന് ആളെ ഇറക്കുന്ന സമയത്ത് രോഗിയേയും കൊണ്ട് കോഴിക്കോടോക്ക് പോവുകയായിരുന്ന ആംബുലന്‍സ് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആമ്പുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ആമ്പുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീ സീറ്റിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.

ഇവരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെക്കെത്തിച്ച് മറ്റൊരു ആംബുലന്‍സില്‍ മൊടക്കല്ലൂരിലെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഗതാഗതതടസമുണ്ടായി.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. റുഖിയക്ക് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടകളകാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46342/ambulance-crashes-into-back-of-bus-five-injured-including-driver)