---
title: "ജിഎച്ച്എസ് വെങ്ങപ്പറ്റ അധ്യാപകര്‍ക്ക് യാത്രയയപ്പ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു "
english_title: "GHS organized a farewell program for Vengappatta teachers perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46450/ghs-organized-a-farewell-program-for-vengapatta-teachers-perambra"
published_at: "2022-06-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62971f181ff9a_vengappattayathrayayappu.JPG"
keywords: []
---

# ജിഎച്ച്എസ് വെങ്ങപ്പറ്റ അധ്യാപകര്‍ക്ക് യാത്രയയപ്പ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:**  **വെങ്ങപ്പറ്റ:** ജിഎച്ച്എസ് വെങ്ങപ്പറ്റ അധ്യാപകര്‍ക്ക് യാത്രയയപ്പ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു.

## Article Content

 **വെങ്ങപ്പറ്റ:** ജിഎച്ച്എസ് വെങ്ങപ്പറ്റ അധ്യാപകര്‍ക്ക് യാത്രയയപ്പ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം വിരമിച്ച പ്രധാനധ്യാപകന്‍ മുഹമ്മദ് അഷറഫ്, സുധാതി എന്നിവര്‍ക്കും, ഈ വര്‍ഷം വിരമിക്കുന്ന പ്രധാനധ്യാപകന്‍ ബാലന്‍, വനജ എന്നിവര്‍ക്കും ഉള്ള യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം സി.എം. സനാതനന്‍, കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം ടി. രാജശ്രീ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ. പ്രിയേഷ്. പി. കൃഷ്ണദാസ്, മോഹന്‍ദാസ് ഓണിയില്‍, ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ, കെ.കെ. ഭാസ്‌കരന്‍, വി.കെ. ബാലന്‍, കെ.കെ. ഗംഗാധരന്‍, പി.കെ. റഷീദ്, പി.ഡി. ജയന്‍, കെ.പി. മുഹമ്മദ് അഷറഫ്, ബാലന്‍, വനജ എന്നിവര്‍ സംസാരിച്ചു.

പിടിഎ പ്രസിഡന്റ് പി. സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഗാന നിശ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46450/ghs-organized-a-farewell-program-for-vengapatta-teachers-perambra)