---
title: "പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂള്‍ കുരുന്നുകളെ വരവേറ്റ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു "
english_title: "Peruvacheri Govt: LP School welcomed the children and organized an entrance ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46475/peruvacheri-govt-lp-school-welcomed-the-children-and-organized-an-entrance-ceremony"
published_at: "2022-06-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62973234a1fc8_peruvachery1.jpg"
keywords: []
---

# പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂള്‍ കുരുന്നുകളെ വരവേറ്റ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂള്‍ കുരുന്നുകളെ വരവേറ്റ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍:** പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂള്‍ കുരുന്നുകളെ വരവേറ്റ് പ്രവേശനോല്‍സവം സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊന്‍മ്പതാം വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലീനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ. ശശി അദ്ധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകന്‍ എ. അബ്ദുറഹിമാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇ. ഗോവിന്ദന്‍ നമ്പീശന്‍, സന്തോഷ് പെരവച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46475/peruvacheri-govt-lp-school-welcomed-the-children-and-organized-an-entrance-ceremony)