---
title: "പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു വിന്റെ ആഭിമുഖ്യത്തില്‍ കൊല്ലിയില്‍ അമ്മദ് മുസ്ല്യാരെ അനുസ്മരിച്ചു "
english_title: "Ahmed Muslyar commemorated in Kolli on the initiative of Perambra Constituency STU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46504/ahmed-muslyar-commemorated-in-kolli-on-the-initiative-of-perambra-constituency-stu"
published_at: "2022-06-01T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62974da05037e_anusmaranam1.JPG"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു വിന്റെ ആഭിമുഖ്യത്തില്‍ കൊല്ലിയില്‍ അമ്മദ് മുസ്ല്യാരെ അനുസ്മരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കഴിഞ്ഞ ദിവസം നിര്യാതനായ എസ്ടിയു പ്രവര്‍ത്തകനും പഴയ കാല ഡ്രൈവറുമായ കൊല്ലിയില്‍ അമ്മദ് മുസ്ല്യാരെ അനുസ്മരിച്ചു.

## Article Content

** പേരാമ്പ്ര:** കഴിഞ്ഞ ദിവസം നിര്യാതനായ എസ്ടിയു പ്രവര്‍ത്തകനും പഴയ കാല ഡ്രൈവറുമായ കൊല്ലിയില്‍ അമ്മദ് മുസ്ല്യാരെ അനുസ്മരിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലം എസ്ടിയു വിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം മുസ്ലിം ലീഗ് ട്രഷന്‍ എം.കെ.സി കുട്ട്യാലി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. റഹീം അധ്യക്ഷത വഹിച്ചു.

സി.കെ.സി ഇബ്രാഹീം, സി.പി. ഹമീദ്, കെ.പി. റസാഖ്, അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്, കെ.ടി. കുഞ്ഞമ്മദ്, മജീദ് വാളൂര്‍, നിസാര്‍ പന്തിരിക്കര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46504/ahmed-muslyar-commemorated-in-kolli-on-the-initiative-of-perambra-constituency-stu)